ഒരു പുഴ(പാലക്കോട് പുഴ)
ഒരു മല (ഏഴിമല)
ഒരു കടൽ (അറബിക്കടൽ)
ഇവമൂന്നും
സംഗമിച്ചീടുന്നതെൻ്റെ ഗ്രാമം..
അവിടെ തളിരിട്ട-
പൂവിട്ട ബാല്യത്തിൻ
മൃദുലഭാവങ്ങളാണെൻ്റെ
സ്വപ്നം..
പെരുന്നാളിൻ പിറ കണ്ട-
‘വലിയ പെരുന്നാളിൽ’
ഇന്നലെ വീണ്ടുമാ-
പുഴ കണ്ടു, മല കണ്ടു..
പുഴയത് പഴയത് !
മലയും പഴയത് !
ഞാനേത് ഭാഗത്ത് ?
പഴയതോ? പുതിയതോ?
ഉത്തരം കണ്ടെത്താൻ
ചിന്തയിലാണ്ടു ഞാൻ..!!