കുട്ടിക്കാലത്ത് ഞാൻ
കണ്ട എന്റെ നാട്
ഇന്നെവിടെ?
കോലായിലെ വർത്തമാനക്കൂട്ടും,
പാടത്തെ ചങ്ങാതിമാരും
ഇന്നെവിടെ?
ലഹരിക്കെടുതിയില്ലാത്ത,
സ്ക്രീൻ പിടിച്ചെടുക്കാത്ത
എന്റെ നാടെവിടെ?
ലഹരിയുടെ ഹരവും
സ്ക്രീൻ അടിമത്തവും
എന്റെ നാടിനെ
ഉരുക്കിക്കളഞ്ഞോ?
പാടത്ത് ചാടിക്കളിയും,
പുഴയരികിലെ മീൻപിടിത്തവും നിറഞ്ഞ
എന്റെ നാടിനെ
തിരിച്ചുതരുമോ?
പാടങ്ങളും പുഴകളും നശിപ്പിക്കുന്ന
ഈ നാട്ടിലേക്ക്
സൂര്യൻ പോലും
വരാൻ കൊതിക്കുമോ?