വാക്ക്

128

ഞാനൊരു കഥ പറയട്ടെ! (ഭാഗം 1)

മഹാനായ അറബി ഭാഷാ പണ്ഡിതൻ ഇബ്നു ജിന്നിയുടെ ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയപ്പോൾ യാഖൂതുൽ ഹമവി ഇപ്രകാരം പറയുകയുണ്ടായി; “അദ്ദേഹം ഒരു കണ്ണിൽ തൃപ്തനാവുകയും അതിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്തു.”
ലോകത്തിന്റെ നാവു ചലിപ്പിച്ച വാക്കുകളായിരുന്നു ആ
ആസ്വാദനത്തിന്റെ ഫലം.

മനസ്സുകളിൽ ആശയം ജനിക്കുന്നത് നഗ്നമായിട്ടാണ്. നമ്മളാണ് അതിന് വാക്കുകളുടെ അലങ്കാര വസ്ത്രം ധരിപ്പിക്കുന്നത്. നിങ്ങളുടെ മനസ്സിലുദിക്കുന്ന ചിന്തകൾക്ക് മനോഹരമായ വാക്കുകൾ കൊണ്ട് വസ്ത്രങ്ങൾ നെയ്യുക. തുന്നൽപ്പണികളാൽ അലങ്കരിച്ച് അവയെ കൂടുതൽ ആകർഷകമാക്കുക.

അതിൽ ചിലത് കമ്പിളിപ്പുതപ്പാകട്ടെ, ദുഃഖിതന് ഒരൽപ്പം ചൂട് കണ്ടെത്താൻ. ചിലത് പട്ടിന്റെ മാർദവമാവട്ടെ,
മുറിവേറ്റവന് സുഖ സ്പർശത്തിന്റെ സൗമ്യത പകരാൻ.
മറ്റു ചിലത് കട്ടിയുള്ളതാകട്ടെ,
വളരെ കട്ടിയുള്ളത്!
കാരണം, ചില മനുഷ്യരുടെ ഉള്ള് ഭീതിയുടെ കൊടുങ്കാറ്റിൽ ഉലഞ്ഞു പോകുന്നുണ്ട്.
അവർക്ക് അഭയമാവാൻ അതത്യാവശ്യമാണ്.!