ഇത്ര വേഗത്തിൽ
അത്രമേൽ ആഴത്തിൽ
നീ എന്നിൽ വേരോടിയ തെങ്ങനെ
ക്ഷണികമായ മനനം പോലും
ഹൃദയം നീറ്റുന്ന നോവാകുന്നതെങ്ങനെ
നിന്നിലേക്ക് മാത്രമായെൻ
ചിന്തകൾ നീളുന്നതെങ്ങനെ
വെളിച്ചമേറുമ്പോൾ മാഞ്ഞുപോകുമൊരു
നിഴലാണ് നീയെന്ന് തിരിച്ചറിയുമ്പോഴും
നിന്നിലേക്ക് മാത്രമോടിയണയുന്നു
മനമെപ്പോഴും
അറിയില്ലാതെന്തെന്ന്
ഒന്നു മാത്ര മാറിയാം
ഞാനന്നവാക്കുപോലും
നീ ആയി മാറിയിരിക്കണം
ഓരോ ശ്വാസത്തിലും നിന്നോടുള്ള
പ്രണയമെന്നിൽ നിറഞ്ഞറിരിക്കുന്നു
ഞാൻ നീ ആയി മാറിയിരിക്കുന്നു.
