വാക്കുകളുടെ അമ്പേറ്റിനു മുന്നിലുള്ള
നിസ്സഹായതയുടെ നിശബ്ദ
നിലവിളികൾ നിങ്ങൾ
കേട്ടിട്ടുണ്ടോ !?
പച്ചവിരിച്ച താഴ്വരയിൽ ചുവന്ന
മുത്തുകൾ പേലെ രക്ത
കണികകൾ
വാർന്നൊഴുകുന്നത്.
പക്ഷിയെ പോലെ
കുതിച്ചുയരാൻ
കൊതിച്ചവരുടെ
ചിറകുകൾ
വേട്ടക്കാരെപ്പോൽ
അവർ അറുത്തുമാറ്റാൻ
തുടങ്ങിയപ്പോഴാണ്
രക്തത്തിന്റെ ചുവന്ന
തടാകത്തിൽ നിന്നും പതിഞ്ഞ
നിലവിളികൾ ഉയർന്നത് !!