നിശാഗന്ധി പൂക്കളോടെന്തോ എനിക്ക്
പ്രത്യേകമായൊരിഷ്ടമാണ്
മന്ദാരം പൂത്ത ഇടവഴിയിലൂടവർ
തൻ്റെ കാമുകനെ തിരഞ്ഞു നടക്കയാണ്
ഏതോ അർത്ഥമാം കറുപ്പിൻ വശ്യതയിൽ
ഏതോ നിഗൂഢമാം ഇരുട്ടിൻ തണുപ്പിൽ
ചിത്തശുദ്ധ ശുഭ്ര ഫുലാംഗുലീനയായ് അവൾ
തൻ്റെ പ്രണയ മനോഹരനെ കാത്തുനിൽപ്പു
കെട്ടിവെക്കാത്ത നിൻ കാർകൂന്തലും
കൺമഷി പുരളാത്ത നിൻ കണ്ണുകളും
നിൻ്റെ നീണ്ടയി വിരഹമൗനവും
എൻ കാതിലെന്തോ സ്വകാര്യം പറയും പോലെ
വശ്യമാം ഇരുട്ട് മൂടിക്കിടക്കയാണവർ സുന്ദരമായൊരു തടാകം പോലെ
ചുറ്റും ഇരുട്ടു പോലെ ദൈവം പ്രണയത്തെ നിറച്ചുവച്ചിരിക്കുന്നു
ഇതിൽ വഴിയറിയാതെ ഞാൻ
എൻ്റെ നിശാഗന്ധിയെ കാത്തുനിൽപ്പു

?