ന്യൂ ഇന്ത്യ

225
0

സ്കൂൾ മുറ്റത്തെ ബഹളത്തിനിടയിൽ നിന്ന് പത്രാധിപൻ കുട്ടിയോട് ചോദിച്ചു: രാജ്യത്ത് വോട്ടെടുപ്പ് നടക്കുകയാണല്ലോ. ഇന്ത്യയുടെ ഭാവിയെ പറ്റി വല്ലതും പറയാമോ?
‘ സർ, സോറി… ഇന്ത്യയല്ല ഭാരതം.

പേരുമാറ്റൽ മഹാമഹം നടക്കുന്ന നേരം ഇത്തരം ചോദ്യമോ എന്ന തീക്ഷണത കുട്ടിയുടെ മറുപടിയിൽ സ്ഫുരിച്ചു.

പ്രതീക്ഷയറ്റ അയാൾ അടുത്ത ചോദ്യം തുടുത്തു വിട്ടു.

ഇന്ത്യയിൽ മുസ്‌ലിംകൾ നേരിടുന്നതെന്താണ്?
‘അവർ ഭീകരവാദം പേറുന്ന പരദേശികളാണ് . രാജ്യം കൊള്ളയടിക്കാൻ വന്നവർ.’

കുട്ടിത്തം വീണുടയുന്നത് പത്രാധിപൻ കണ്ടു.

പ്രതീക്ഷയുടെ പാത തേടി അയാൾ വീണ്ടും ചോദിച്ചു:രാഷ്ട്രപിതാവിനെ കുറിച്ച് പറയൂ,
‘അദ്ദേഹം മുസ്‌ലിംകൾക്ക് രാജ്യം നൽകിയവനാണ്.’

അപ്രതീക്ഷിതമായേറ്റ അമ്പിൽ നിന്ന് അയാൾ മരണം രുചിച്ചുറങ്ങി

Leave a Reply

Your email address will not be published. Required fields are marked *