തിരിഞ്ഞോ?..
തമ്പുരാനെ തിരുത്തി തിരുനാൾ വാഴുന്ന
തന്നിഷ്ടക്കാർ തുന്നുന്നത് തിരുവാതിര
താരകത്തെ തോൽപിക്കുന്ന തിരികൾ
തിരക്കേറിയ തിരകളിൽ തിരയടിക്ക്
താരമാകുന്ന തിരുപ്പുകാർ തിരുക്കുന്ന
തീരാത്ത തിരികൾ തിട്ടപ്പെടുത്താനൊക്കില്ല
താന്തോന്നികൾ തയ്ക്കുന്ന തീയേക്കാൾ
തീക്ഷ്ണതയിൽ തുരുമ്പ് തുപ്പുന്ന
തിരികളാൽ നമ്മെ തരിപ്പിക്കുന്ന തിരിപ്പുകാർ
തിന്മകളുടെ മേൽ തിരുത്തലുമായി തുറന്നു
കാട്ടുമ്പോഴും തിരിച്ചറിവില്ലാതെ തിരിഞ്
തുപ്പുന്ന തിരികൾ തിരുകുന്ന തിരുപ്പുകാർ
തരാം താന്ന തരക്കാരുടെ തലക്കുമേൽ
തലയെടുപ്പുള്ളവർ തറപ്പിക്കുന്ന താപത്തിന്റെ
തീക്ഷ്ണതയെപോലും തിരുത്തുന്ന തിരകൾ
* സമർപ്പണം യുക്തിവാദിക്ക്
ആധിപത്യ മ’യം
ബാല്യം കയ്യൊഴിഞ്ഞു
യവ്വനത്തിലെത്തിയപ്പോൾ
നഷ്ട ബാല്യത്തിനാധിപത്യം
യവ്വനം വിട്ടെറിഞ്ഞു
വാർധക്യത്തിലെത്തിയപ്പോൾ
ഓർമ്മകളുടെ
ആധിപത്യം
നീ-തി
ഇവിടെ
മൃഗം
ബ’ലി
തുടരുന്നു
സാക്ഷി=മാലിക്
അയാൾ കണ്ടതെല്ലാം
കണ്ണടച്ചു പിടിച്ചിട്ടാണ്
കേട്ടതെല്ലാം
ചെവി പൊത്തിപ്പിടിച്ചിട്ടാണ്
അറിഞ്ഞതെല്ലാം
മനോനൂകാരത്തിലാണ്
1/24 ഓരി
മൈ… എന്ന ഒബ്ജെക്ടിൽ
നൈ’തിക’ത
മാറ്റപ്പെടുമ്പോൾ
പൈ…
മോഡലിലേക്ക്
എത്തുന്നു