പടിഞ്ഞാറ് നിന്ന് ബാങ്ക് കേട്ട്,
പറവകൾ കിഴക്കോട്ട് കൂട് തേടി,
പാതകൾ ഒക്കെയും പാട്ട് നിർത്തി,
പന്തലിൽ ഒന്നായ് സുജൂദ് ചെയ്തു.
വേദ വെളിച്ചം നിറഞ്ഞു നിന്നു
വേദന എല്ലാം മാറി നിന്നു
വേദിയിൽ സർവരും ഒത്തു നിന്നു
വേർതിരിവ് ഇല്ലാത്ത നാളിനായി
പാതി മുറിഞ്ഞ ചന്ദ്രൻ സാക്ഷി
പാടുകൾ വീണ മുഖങ്ങൾ സാക്ഷി
പാതി നിറഞ്ഞ കൺകൾ സാക്ഷി
പതറാതെ പറഞ്ഞു, ഇത് ചരിത്രം സാക്ഷി
കൂടെ നിന്ന നാഥന് നന്ദി
കൂട് തന്ന നാടിന് നന്ദി
കൂട്ട് കിടന്ന കൂട്ടർക്ക് നന്ദി
കാലമേ നന്ദി, നീ എന്നെ സാക്ഷി ആക്കി.