അയാൾ ആ ജനലിന്റെ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി…. ആ നാലുകൂടിയിടത്ത്…പകലിന്റെ വെളിച്ചത്തിൽ എത്ര തിരക്കായിരുന്നു…. വലിയ വലിയ വാഹനങ്ങളുടെ അതിപ്രസരം, ശബ്ദകോലാഹലങ്ങൾ, ആഘോഷങ്ങൾ….തോരണങ്ങൾ… വാദ്യമേളങ്ങൾ…. അയാളുടെ യൗവനം പോലെ….
സമയസൂചിക പിന്നിട്ടപ്പോ… ഇരുട്ടോട് ചേർന്നപ്പോൾ നിശബ്ദമായിരിക്കുന്നു അവിടം ..ശൂന്യമായിരിന്നു അവിടം… വാഹനങ്ങളില്ല….ശബ്ദകോലാഹലങ്ങളില്ല…. ആഘോഷങ്ങളുമില്ല… പകരം രാത്രിയുടെ ഇരുട്ടും…ചുറ്റും കാതിനെയും മനസിനെയും അലോസരപ്പെടുത്തുന്ന മുറി നാദങ്ങളും ആത്മാവിനെ കീറി മുറിക്കുന്ന ഏകാന്തതയും മാത്രം…