മൃദുലഹൃദയം

253

മുൾവേലികളാൽ ചുറ്റപ്പെട്ട
ഹൃദയത്തിൽ,
മനോവേദനയുടെ
കറകൾ ആഴന്നിറങ്ങി

രാത്രിയുടെ നിശബ്ദതയിൽ
കുളിർ കാറ്റുകൾ
ഹൃദയത്തെ വലിച്ചു മുറുക്കി

ഹൃദയകറകൾ പതിയെ
വേതനയായ് മാറി
മുൾവേലികൾക്ക്
ശക്തികൂട്ടി

മൂർച്ചയേറിയ ചിന്തകൾ
കറകളെ നിഷ്ഫലമാക്കാൻ
ശ്രമിച്ചുകൊണ്ടിരുന്നു

ആഴ്ന്നിറങ്ങിയ ചിന്തകൾ
മൂർച്ചയേറിയ വാക്കുകളായ്
നാവിലെത്തി

കുതിച്ചെത്തിയ വാക്കുകളെ
മുൾവേലികളാൽ തടഞ്ഞു നിർത്തി.
ഹൃദയകറ കറുത്തുരുണ്ട്
ഭീമാകാരമായ് മാറി

അന്ധകാരത്തിന്റെ
അജ്ഞാത വാതിൽ
തുറന്നിട്ടു