രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IISc, IMSc തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം PG/ PhD പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന കോഴ്സുകള്‍ വിജ്ഞാപനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി, ബിടെക്, etc.) 55% മാര്‍ക്ക് നേടിയവരായിരിക്കണം.
ബി.പി.എൽ വിഭാഗത്തിൽ പെട്ട അപേക്ഷകര്‍ക്കാണ് മുൻഗണന. ഇവരുടെ അഭാവത്തിൽ കുടുംബ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിൽ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാൻ അര്‍ഹത. 50% സ്കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരമാവധി 50,000/- രൂപയാണ് സ്കോളര്‍ഷിപ്പ്. ഒറ്റത്തവണ ലഭിക്കുന്ന സ്കോളര്‍ഷിപ്പാണിത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 5 ആണ്. ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ ജനുവരി അഞ്ചിനകം പൂര്‍ണമായ അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളുമടങ്ങുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0471 2300524, 0471 2302090.
കൂടുതൽ വിവരങ്ങൾക്ക്:
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.com/hu/register?ref=FIHEGIZ8