ഉന്നത സ്ഥാപനങ്ങളിൽ എം.സി.എ പഠിക്കാം

209
0

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ എൻ.ഐ.ടികള്‍, ഐ.ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫര്‍മേഷൻ ടെക്നോളജി) കള്‍ എന്നിവിടങ്ങളിലേക്ക് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള എം.സി.എ (മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷൻസ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷയായ NIMCET-2024ന് (NIT MCA Common Entrance Test) അപേക്ഷ ക്ഷണിച്ചു.

നിംസെറ്റ് വഴി പ്രവേശനം നടത്തുന്ന സ്ഥാപനങ്ങള്‍: അഗര്‍ത്തല, അലഹബാദ്, ഭോപാൽ, ജംഷേദ്പൂര്‍, കുരുക്ഷേത്ര, പട്ന, റായ്പുര്‍, സൂറത്ത്കൽ, തിരുച്ചിറപ്പള്ളി, വാറംഗൽ എന്നീ 10 എൻ.ഐ.ടികള്‍ ഭോപാൽ ഐ.ഐ.ഐ.ടി

യോഗ്യത: മാത്സ്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ 60% മാര്‍ക്കോടെ (സി.ജി.പി.എ 6.5) നേടിയ ബിരുദം/ബി.ഇ/ബി.ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ ഈ വര്‍ഷം അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷ: ജൂണ്‍ എട്ടിന് നടക്കുന്ന നിംസെറ്റിന് 120 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാകുക. മാത്സ് (50 ചോദ്യങ്ങള്‍), അനലറ്റിക്കൽ എബിലിറ്റി & ലോജിക്കൽ റീസണിംഗ് (40), കംപ്യൂട്ടര്‍ അവയര്‍നെസ് (20), ജനറൽ ഇംഗ്ലീഷ് (10) എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങളുണ്ടാകുക. പരീക്ഷയിൽ മൊത്തത്തിലോ, മാത്സിലോ പൂജ്യം മാര്‍ക്കോ, നെഗറ്റീവ് മാര്‍ക്കോ നേടുന്നവരെ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതല്ല. കോഴിക്കോട് പരീക്ഷാ കേന്ദ്രമുണ്ടാകും.

അപേക്ഷ സമര്‍പ്പിക്കാൻ: nimcet.admissions.nic.in/
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 20 ഏപ്രിൽ 2024

Leave a Reply

Your email address will not be published. Required fields are marked *