ചതി
മഴ കൊള്ളാതെ
രക്ഷിച്ച മരം
മഴ തോർന്നപ്പോൾ
ചതിച്ചു.
ഭാഗ്യം
വെയിലിന് മഴ
ഭീഷണിയായന്ന്
കുറുക്കന് മംഗല്യ
ഭാഗ്യമണഞ്ഞു.
വിരുന്ന്
മഴയോടൊപ്പം
വിരുന്നു വന്ന
കാറ്റും കോളും
മനുഷ്യനെ
വിരുന്നിനയച്ചു.
പ്രവാസി
മഴപെയ്യുമെന്ന്
കരുതി കൂടെ,
കൂടിയ കുടയും കോട്ടും
മഴപെയ്തപ്പോൾ
പ്രവാസിയായി.