അഴകാലൊഴുകിയ മേനിയിലൊക്കെയും കുളിരിൻ തുള്ളികളാലെഴുതി
മഴയൊച്ചകളിൽ തണുവായ് പെയ്തൊരു മഴയഴകിന്നൊരു കുളിർ കാലം
മല പോലൊഴുകിയ ചിന്തകൾ മുഴുവനും
സ്നേഹപ്പെയ്ത്തിൻ മധു നാദം
കുളിരാൽ പാറിയ ഹൃദയത്താളുകൾ തേൻ തുള്ളികളിൽ നീരാടി
മഴയൊരു സാഗരമായെ ത്തുന്നേ,കനവിൻ ചോലകൾ നിറയുന്നേ
തോടും മേടും പാടവും പുഴയും കെട്ടിപ്പുണരും കാഴ്ചകളിൽ
ചൂണ്ടയും മീനും മാനവുമൊക്കെയും കുളിരിൻ പെയ്ത്തായ് നിറയുമ്പോൾ
മഴയൊരു കൺകണമായ് മാറല്ലേ, നിനവിൻ കയമായ് തീരല്ലേ….,