മഴ | വെയിൽ | മഞ്ഞ്

321

മണ്ണിൽ മാത്രമല്ല,
മനസ്സിലും മഴ
ചിലതൊക്കെ മുളപ്പിച്ചിട്ടുണ്ട്.

തോറിയിട്ടതിനെ മാത്രമല്ല,
ചില തോന്നലുകളെയും
വെയിൽ കരിയിച്ചിട്ടുണ്ട്

ഇലകളെ മാത്രമല്ല,
ചില ഇന്നലകളെയും
മഞ്ഞ് വന്ന് തണുപ്പിച്ചിട്ടുണ്ട്