മാതൃസ്നേഹത്തിൻ കൈകൾ;
മായാത്തൊരാ മധുരമാം കാലം.
മാധുര്യമൂറുമെൻ തേൻകുടം,
മൺമറഞ്ഞിന്നൊരാ വാത്സല്യനാളം.
മനസ്സിലെന്നും വിങ്ങലായ് നിൽപ്പൂ.
മൗനം തളംകെട്ടി നിൽപ്പൂ,
മരവിച്ച മനസ്സിൽ കരിനിഴലായി.
മാറ്റൊലിയില്ലിന്നീ വീട്ടിൽ;
മാനസം നീറുന്നു നിന്നോർമയിൽ.
മനസ്സിലുണ്ടെൻ മാർഗദീപമായെന്നും.
മനസ്സിലെങ്ങും മായാശൂന്യം.
മാറ്റമില്ലാത്തീ ദുഃഖത്തിൽ.
മറന്നുപോയ് വിശപ്പും ദാഹവും.
മായാത്തൊരോർമ്മയാമുമ്മാ,
മനസ്സിൻ പ്രാർത്ഥന നിനക്കായ് എന്നും.
മരണം കവർന്നൂയെൻഉമ്മയെ.
മാലോക നാഥാ, നിന്നോടായ്
മനഃശാന്തി തേടുന്നു ഞാൻ!
മഹത്വമാം നിൻ തണലെൻ ഉമ്മയ്ക്ക്,
മാറ്റമില്ലാതെയെന്നും നീ നൽകണേ