2026-27 അധ്യയന വർഷത്തിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകുന്ന മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ സ്കോളർഷിപ്പിന് അർഹരല്ല. 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. എന്നാൽ, ആവശ്യത്തിന് പെൺകുട്ടികളുടെ അപേക്ഷകൾ ലഭ്യമല്ലാത്തപക്ഷം ആൺകുട്ടികളെ പ്രസ്തുത സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
സ്കോളർഷിപ്പ് തുക: 1500/-
അപേക്ഷ: മാർഗദീപം വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിച്ചു അനുബന്ധ രേഖകളോട് കൂടെ സ്കൂളിൽ സമർപ്പിക്കേണ്ടതാണ്.
വെബ്സൈറ്റ് അഡ്രസ്: https://margadeepam.kerala.gov.in/
ആവശ്യമായ രേഖകൾ:
● വരുമാന സർട്ടിഫിക്കറ്റ്
● മൈനോരിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
● ബാങ്ക് പാസ്ബുക്ക് കോപ്പി
● 2025-26 അക്കാദമിക വർഷത്തെ ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (ഒന്നാം ക്ലാസുകാർക്ക് ബാധകമല്ല)
● ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
● അച്ഛനോ അമ്മയോ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒരു കുടുംബത്തിൽ നിന്നും രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷിക്കേണ്ട അവസാന തീയതി: 30 സെപ്റ്റംബർ 2026