മരണമില്ലാത്ത ഓർമ്മകൾ

473

ഓർമ്മകൾക്ക് മരണമുണ്ടോ
മൗനം മറുപടിയായി തന്നു കാലം

കാലചക്രത്തിൻ താരാട്ടിൽ
അവ സുഖനിദ്ര പൂകുന്നു

നിശ്വാസത്തിൻ ചൂടേറ്റു വാങ്ങിയവ
അസ്ഥികളിലൊരു കൂടു പണിയുന്നു

കാൽചുവടുകളിന് താളം ഏറ്റുവാങ്ങി
മനസ്സിന്നാഴങ്ങളിൽ ഒളിച്ചു പാർക്കുന്നു

ഓർമകൾ പടിയിറങ്ങിയെന്നു നിനച്ചു
മനസ്സ് പുതുതീരങ്ങൾ തേടുന്നു

നടന്ന് തീർത്ത വഴിയൊരങ്ങൾ നമുക്കായ് കാത്ത് നിൽക്കുന്നു

ചില ചിത്രങ്ങൾ ചില കാഴ്ചകൾ ആ പഴമയിലേക്ക് നമ്മേ അടുപ്പിക്കുന്നു

ഓർക്കാൻ മാത്രം വിധി നൽകിയ തിരുച്ചു വരാത്ത സുന്ദര കാലം നമ്മെ മാടി വിളിക്കുന്നു

അനുവാദമില്ലാതെ
നിലാവിലെ നിഴൽ പോലെ
ഓർമകൾ നടന്നടുക്കുന്ന
മനസ്സപ്പോൾ പിറുപിറുത്തു
” ഓർമകൾ മരിക്കുന്നില്ല ”