മരണവീടുകളിൽ നീ കയറിയിറങ്ങിയോ മർത്യാ..
ഒരുനാൾ നിൻ തലയിണക്കരികിലെത്തും ഞാൻ.
ഇനിയുണരാത്ത രാത്രിതൻ മഞ്ഞിൻ തണുപ്പിനാൽ,
മരവിച്ച നിൻ മേനിയെ ആരോ പുതച്ചിടും.
ഇനി നിന്നിലുദിക്കില്ല സൂര്യൻ,
അസ്തമനശോഭ പോൽ പുൽകിടും നിന്നെ ഞാൻ.
ഇനിയില്ല ആരവം, ഇനിയില്ല താണ്ഡവം
ഇനിയില്ല പരകോടി ആഹ്ലാദം.
തിരക്കിലാണെന്ന നിൻ സ്ഥിരം ധ്വനികളെ
മറക്കുമാ ഭീകരത ഞാൻ,
നീ പ്രണയിക്കും നിൻ മേനിയെ
മണ്ണായി മാറ്റിടുമാ ശക്തി ഞാൻ,
“നീ”യെന്ന ഭാവത്തെ ഖണ്ഡിക്കുമാ
കഠാര ഞാൻ,
“മരണ”മെന്നെത്ര എന്റെ നാമം..
ഞാനെത്രെ ആ നഗ്ന സത്യം !!