പുളകിതയോടെ ഞാൻ
അതിരാവിലെ
തനിച്ചായി
ലക്ഷ്യത്തിലേക്ക് നടന്നു
ഒരുപാട്
പ്രതീക്ഷയും സങ്കടവും
ചുമലിൽ ഏറ്റിയായിരുന്നു
ആനടത്തം.
നിറവിളിച്ചോടുന്ന
തീവണ്ടി ശബ്ദങ്ങൾ
ഇനിയുള്ള ജീവിതത്തിന്റെ
തുടക്കമായിരുന്നു.
പ്രതീക്ഷകൾ ചുമലിലേറ്റിയുള്ള
ഈ യാത്രയ്ക്ക് അറ്റമുണ്ടാകുമെന്നു വിചാരിച്ചില്ല.
തീവണ്ടിയും കാത്തു
ഒരു തിണ്ണയിൽ ഇരുന്നു
സമയം കടന്നു പോയി
അറിഞ്ഞില്ല പലതും.
വൈകിയെത്തിയ തീവണ്ടിയിൽ കയറിയിരുന്നതും
ഒട്ടും പരിചയമില്ലാത്ത വണ്ടിയായിരുന്നു.
മക്കൾ ഏൽപ്പിച്ച
വണ്ടിയാണന്നറിയാം
എങ്കിലും ആദ്യമായിരുന്നു ഈ വണ്ടി കണ്ടത്.
സീറ്റിൽ ഇരുന്നതും
സൽക്കാരത്തിന് ഒരുപാട്
സഹായങ്ങൾക്ക്
ഒട്ടുംകുറവില്ല.
ചുറ്റിനും പല ജീവിതങ്ങളാണ്
ഞാൻ കണ്ടത്
യാചിക്കൻ ഭിക്ഷക്കാരില്ല
കെട്ടി നടക്കാൻ താന്തോണികളിൽ
ഇല്ല
ഒരു വിജനമായ വണ്ടി
പലരും ഒറ്റപ്പെട്ട ജീവിതത്തിലേക്ക്
കൂട്ടു കൂടാൻ ആളില്ല
മറ്റെന്തോ ലോകത്തിലേക്ക്
എത്തിയത്പോലെ
മനുഷ്യനെ കാണാനില്ല
ശൂന്യമായ ഇടം.
എത്ര നീങ്ങും ഇതുപോലെ
മുന്നോട്ട്വണ്ടിയിൽ
ജീവിതം മുന്നോട്ടു
മനുഷ്യൻ പിന്നോട്ട് ആയിരുന്നു