ശോകമായലിഞ്ഞു പാടെ മൂകതയിൽ നീ മുങ്ങുമ്പോൾ,
വെന്തുരുകിപ്പെരുകും നോവുകൾ അവിടം കുമിഞ്ഞു പതയുന്നു.
നിറഞ്ഞു തുളുമ്പിടും നിൻ ഭാരം തീരെ തീരെ കുറയുന്നൂ..
ശൂന്യമായിടും നേരമോ കാണാം
ഭാരം കൂടുന്നു.
ചെറു വാക്കിൻ മൂർച്ചയതിൽ തട്ടും,
കല്ലിൻ കനം പൊലെയതേറും
കുത്തി നിറക്കുമ്പോഴോ ഭാരം വീണ്ടും വീണ്ടും കൂടുന്നു.
ഭാരം തുടരെ കൂടുമ്പോൾ,
കുത്തിത്തുളയും നിൻ മർമ്മങ്ങൾ…..,
നീറ്റലേറ്റാൽ നീ ആകെ വേറൊരാളായ് തീരുന്നു,
നൊമ്പരക്കടലിന്റെ ആഴം നിന്നെ മുക്കിത്താഴ്ത്തിടുന്നു …