മാതൃത്വം

194
1

അനശ്വരം
ആ സാഗരം
അനുകമ്പയോളങ്ങൾ
തുളുമ്പുന്നു
വാത്സല്യത്തിരമാലകൾ
ആ തീരത്ത്
വിസ്മയം തീർക്കുന്നു

സ്നേഹക്കൂടാരം പണിത്
ലാളിത്യദീപം കൊളുത്തി
കാത്തിരിക്കുന്നു
ആ വിശാല ലോകം
മകൻ വീടണയുന്നതും കാത്ത്

മനുഷ്യ വ്യസനം
നിർവീര്യമാകും
ആ വെട്ടത്തിനു മുമ്പിൽ

കണ്ണീർ കുടിച്ച്
നോവ് പേറുന്ന
കലുഷ മനങ്ങളിൽ
സ്നേഹാർദ്രത തീർത്തും
ശാന്തിയുടെ തിരികൊളുത്തിയും

അറിയുന്നുണ്ടോ ?
ഈ വിസ്മയത്തെയാണ്
ഇക്കൂട്ടർ
വൃദ്ധാലയത്തിൽ
കൊണ്ടിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

One thought on “മാതൃത്വം

  1. Thanks for sharing. I read many of your blog posts, cool, your blog is very good.