മാപ്പ്

281
1

തുളുമ്പി വന്നതാണ്
തുടച്ച് കളഞ്ഞത്.
ശ്രദ്ധിക്കപ്പെടാം.
വേണ്ടൊരിക്കലും.
അല്പം ചരിയാം.
മറ്റവന്റെ മാംസ-
ഭോജനത്തിന്റെയാണേലും
വയ്യാതെ വന്നപ്പോൾ
പൊട്ടിച്ചിരിയിലൊരു
വ്യാജപങ്ക് നേടി
നീറ്റലാറ്റാൻ മാത്രം.
നേരത്തിന്റെയാവാം.
നിവൃത്തിയില്ലാത്ത വേളയിൽ
അറിഞ്ഞും ചെയ്തുപോകുന്നു.
കുറ്റബോധം
ആഞ്ഞാഞ്ഞു കൊത്തുമ്പോൾ
മാപ്പാക്കേണമേയെന്ന
ദയനീയയാചന
ഇറ്റിവീഴാൻ ഒന്നറച്ച
നീരിന്റെ
നനവറിയിച്ചു
-അലിവുപോൽ.

Leave a Reply

Your email address will not be published. Required fields are marked *

One thought on “മാപ്പ്

  1. Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.