രണ്ടര മാസത്തിലധികം നീണ്ടുനിന്ന 2024 പാര്‍ലമെന്റ് പൊതുതെരഞ്ഞെടുപ്പിന് ജൂണ്‍ നാലിന് നടന്ന റിസള്‍ട്ട് പ്രഖ്യാപനത്തോടുകൂടി വിരാമമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയും ഏറെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകര്‍ന്നും ആശങ്കകള്‍ ബാക്കിവെച്ചുമാണ് ഇലക്ഷന്‍ 2024 അവസാനിക്കുന്നത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിരവധി പാഠങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ നിന്നും പഠിക്കാനുണ്ട്.
കാലാകാലം വര്‍ഗീയതയും വിദ്വേഷവും മതവും വോട്ടാക്കി മാറ്റാമെന്ന ഭരണപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടിയാണ് ഈ വര്‍ഷത്തെ ഇലക്ഷന്‍. സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, ഇന്ധനവില തുടങ്ങിയ കാര്യങ്ങളാണ് ഇതിനേക്കാള്‍ ഗൌരവമുള്ള വിഷയമെന്ന് ജനം തന്നെ കാണിച്ചു തന്നിരിക്കുന്നു. ഉത്തര്‍ പ്രദേശില്‍ രാമക്ഷേത്ര നിര്‍മ്മാണവും മുസ്ലിം വിരോധവും പ്രധാന വിഷയമാക്കാന്‍ ഭരണപക്ഷം ശ്രമിച്ചപ്പോള്‍ ജനം അതിനെ പാടെ തിരസ്‌കരിച്ചതാണ് കാണാന്‍ കഴിയുന്നത്. അയോധ്യ നിലനില്‍ക്കുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും ബി.ജെ.പി തോറ്റമ്പിയത് ഇതുകൊണ്ടാകാം.

ഒരു ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ ഭരണാധികാരികള്‍ ജനങ്ങളാണ്. ആ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നവരെ ജനം വോട്ട് ചെയ്തു വിജയിപ്പിക്കും. എതിരാളി എത്ര ധിക്കാരിയായ സ്വയം പ്രഖ്യാപിത ദൈവമാണെങ്കിലും ശെരി, തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന പാഠം പ്രതിപക്ഷം പഠിക്കേണ്ടിയിരിക്കുന്നു. 2014ലെയും 2019ലെയും ഇലക്ഷനില്‍ കേവലം അഞ്ച് സീറ്റില്‍ ഒതുങ്ങിയിരുന്ന സമാജ്‌വാദി പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ 37 സീറ്റോടെ തിളക്കമാര്‍ന്ന വിജയവുമായി തിരിച്ചു വന്നത് ഇതിനുദാഹരണമാണ്.
തൃശൂര്‍ മണ്ഡലത്തില്‍ വിജയിച്ചതോടെ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൌണ്ട് തുറന്നിരിക്കുകയാണ്. മാത്രമല്ല, മൊത്തം വോട്ട് വിഹിതത്തിന്റെ 20% ഇത്തവണ ബിജെപി പിടിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയമായി പ്രബുദ്ധരായതിനാല്‍ ബിജെപി കേരളത്തില്‍ ബിജെപി വളരില്ല എന്ന് നാളിതുവരെ വിശ്വസിച്ചു പോന്ന നിഷ്‌കളങ്കര്‍ ഇനിയെങ്കിലും ഗ്രൌണ്ട് റിയാലിറ്റി മനസ്സിലാക്കേണ്ടതുണ്ട്. കേരള ജനതയുടെ വര്‍ഗ്ഗീയതയോടും വിദ്വേഷ രാഷ്ട്രീയത്തോടുമുള്ള മൃദുസമീപനം ഗൌരവമായ വിഷയമായി ഡഉഎഉം ഘഉഎഉം കാണേണ്ടതുണ്ട്. ഇത് പരിഹരിക്കാനുള്ള കൃത്യമായ ഹോം വര്‍ക്കുകള്‍ രണ്ട് മുന്നണികളില്‍ നിന്നും ഉണ്ടായിട്ടില്ലായെങ്കില്‍ ഭാവിയില്‍ കേരളം ഒരു ഗുജറാത്താകും എന്നതില്‍ സംശയമില്ല.
വടകര മണ്ഡലത്തിലെ ഫലവും ചിലത് പറഞ്ഞു വെക്കുന്നുണ്ട്. ലക്ഷ്യം മാത്രമല്ല മാര്‍ഗവും പ്രധാനമാണെന്ന പാഠമാണ് വടകര നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയെ തറപ്പറ്റിക്കാന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കാമെന്ന രാഷ്ട്രീയ തന്ത്രത്തോട് വടകരക്കാര്‍ വിമുഖത കാണിച്ചിരിക്കുകയാണ്. വിശിഷ്യാ രാഷ്ട്രീയത്തിലേക്ക് അനാവശ്യമായി മതത്തെ വലിച്ചിഴക്കുന്നത് സമൂഹത്തില്‍ വിദൂരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പര്യാപ്തമാണ്.
Thanks for sharing. I read many of your blog posts, cool, your blog is very good.