ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ് : സാധ്യതകളറിയാം

407
0

ഉല്‍പന്നങ്ങൾക്കായുള്ള വിഭവ സമാഹരണം, ഉൽപാദനം, ചരക്ക് നീക്കം, വില്‍പ്പന എന്നിവയെ ഏകോപിപ്പിക്കുന്ന മാനേജ്‌മെന്റ് പഠന ശാഖയാണ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്. ഉൽപന്നം ഉൽപാദന യൂനിറ്റിൽ നിന്ന് ഉപഭോക്താവിന്റെ കൈവശം എത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ കൈകാര്യമാണ് ലോജിസ്റ്റിക്‌സിന്റെ പരിധിയില്‍ വരുന്നത്. അതായത് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന്റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്‌സ്. ഇ-കൊമേഴ്‌സ് മേഖലയിലെ വമ്പിച്ച മുന്നേറ്റവും വ്യോമയാന തുറമുഖ രംഗത്തെ കുതിപ്പുമെല്ലാം ഈ രംഗത്ത് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചരക്ക് നീക്കം, ഗതാഗതം, വിഭവ സംഭരണം, പാക്കിംഗ് തുടങ്ങിയ മേഖലകളിലെല്ലാം മികച്ച കരിയര്‍ സാധ്യതകളുണ്ട്. ഉത്പന്നങ്ങള്‍ എങ്ങിനെ കൊണ്ടു പോകണം, എത്ര സമയത്തിനുള്ളില്‍ ഉപഭോക്താക്കളിലെത്തിക്കണം, വെയര്‍ ഹൗസ് അറേഞ്ച്മെന്റ്, ഉൽപന്നം എവിടെയാണെന്നുള്ള ട്രാക്കിംഗ്, കേടുവരാതിരിക്കാനുള്ള മുന്‍കരുതലെടുക്കല്‍, ഇന്‍ഷൂറന്‍സ് പ്ലാനിംഗ് എന്നിങ്ങനെ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ് മേഖലയില്‍ നിരവധി വകുപ്പുകളുണ്ട്.

പഠന സാധ്യതകള്‍
രാജ്യത്ത് നിരവധി സ്ഥാപനങ്ങളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകള്‍ ലഭ്യമാണ്. സ്വകാര്യ മേഖലയിലാണ് കൂടുതലും. പ്രോഗ്രാമുകളുടെ അംഗീകാരവും ആധികാരികതയും പരിശോധിച്ച് വേണം സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍. പ്രായോഗിക പരിശീലനം കൂടെ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ബി.ബി.എക്കും ബി.കോമിനുമൊപ്പം ലോജിസ്റ്റിക്‌സ് പ്രധാന വിഷയമായുള്ള പ്രോഗ്രാമുകളും ലഭ്യമാണ്. ഏത് ബിരുദമെടുത്തവർക്കും ലോജിസ്റ്റിക്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പഠിക്കാം. പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ഈ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും പ്രോഗ്രാമുകളും പരിചയപ്പെടാം.

I. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി (IMU)
➢ BBA ലോജിസ്റ്റിക്‌സ് റീട്ടെയിലിംഗ് & ഇ- കോമേഴ്‌സ് (ചെന്നൈ, കൊച്ചി കാമ്പസുകൾ)
➢ MBA ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, വിശാഖപട്ടണം)

II. നാഷണല്‍ റെയില്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (NRTI), വഡോദര
➢ BBA ഇന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജ്‌മെന്റ്
➢ MBA ഇന്‍ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

III. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ്, ചെന്നൈ
➢ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്
➢ സർട്ടിഫിക്കറ്റ് ഇൻ സപ്ലൈ ചെയിൻ മാനേജ്മെൻറ്
➢ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്
➢ മാനേജീരിയല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്
തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ (വെബ്സൈറ്റ്: www.ciilogistics.com)

IV. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ & ബിസിനസ് മാനേജ്‌മെന്റ് (IISWBM), കൊല്‍ക്കത്ത
➢ പി ജി ഡിപ്ലോമ ഇന്‍ സപ്ലൈ ചെയിന്‍ & ലോജിസ്റ്റിക് മാനേജ്‌മെന്റ്

V. ഡി. വൈ പാട്ടീല്‍ യൂനിവേഴ്‌സിറ്റി, നവി മുംബൈ
➢ MBA ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ്

VI. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ്, ചെന്നൈ
➢ ബി.കോം (ലോജിസ്റ്റിക്‌സ് ആന്റ് ഷിപ്പിംഗ്)
➢ ബി.എസ്.സി (ഐ.ടി ആന്റ് ലോജിസ്റ്റിക്‌സ്)
➢ ബി.ബി.എ (ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്)
➢ പ്രൊഫഷണൽ ഡിപ്ലോമ (ലോജിസ്റ്റിക്സ് & ഷിപ്പിംഗ്)
➢ പി.ജി.പി (ലോജിസ്റ്റിക്‌സ് ആന്റ് ഷിപ്പിംഗ്)
➢ MBA (ഷിപ്പിംഗ് & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്)
VII. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് & റിസര്‍ച്ച് (NICMAR), ഹൈദരാബാദ്
➢ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

VIII. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, നവി മുംബൈ
➢ പി.ജി ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

IX. ഐ.ഐ.എം ഉദയപൂര്‍
➢ എം.ബി.എ ഗ്ലോബൽ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

X. ഐ.ഐ.എം കോഴിക്കോട്
➢ പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സപ്ലൈ ചെയിന്‍ സ്ട്രാറ്റജി & മാനേജ്‌മെന്റ്

XI. സിംബയോസിസ് പൂനെ
➢ എം.ബി.എ ഓപ്പറേഷന്‍സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

XII. ഐ.ടി.എം ബിസിനസ് സ്‌കൂള്‍, നവി മുംബൈ
➢ പി.ജി.ഡി.എം ഓപ്പറേഷന്‍സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

XIII. ഇന്ത്യന്‍ റെയില്‍വേസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് & മെറ്റീരിയല്‍ മാനേജ്‌മെന്റ്, ന്യൂ ഡല്‍ഹി
➢ ഡിപ്ലോമ ഇന്‍ പബ്ലിക് പ്രൊക്വയര്‍മെന്റ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
➢ അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

XIV. യൂനിവേഴ്‌സിറ്റി ഓഫ് പ്രെട്രോളിയം & എനര്‍ജി സ്റ്റഡീസ് (UPES), ഡെറാഡൂണ്‍
➢ MBA ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്. ഓണ്‍ലൈനായി എം.ബി.എ പഠിക്കാനും അവസരമുണ്ട്.

XV. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)
➢ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ്

XVI. മഹാത്മാ ഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകൾ
➢ ബി.കോം മോഡല്‍ II (ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്)
➢ ബി.വോക് (ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്)

XVII. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കോളജുകള്‍:
➢ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (IGNOU) യില്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ ഡിസ്റ്റന്‍സ് രീതിയില്‍ എം.ബി.എ പഠിക്കാനവസരമുണ്ട്. അസാപ് കേരളയിലും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലഭ്യമാണ്. Udemy, Edx, Coursera തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് മേഖലകളിലുമായി ബന്ധപ്പെട്ട നിരവധി പ്രോഗ്രാമുകൾ ലഭ്യമാണ്.

കാനഡ, യു.എസ്‌, ന്യൂസിലാന്റ്, യു.കെ, ജർമ്മനി, ആസ്ട്രേലിയ, ഫ്രാന്‍സ്, മൊറോക്കോ, നെതർലാന്റ്സ്, അയർലന്റ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഈ മേഖലയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പ്രോഗ്രാമുകൾ പഠിക്കാനും മികച്ച ജോലികൾ നേടാനും അവസരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *