ഉടയാടകൾ
ഓരോന്നായി
അഴിക്കുന്നത്
സ്വാതന്ത്ര്യത്തിന്റെ
പരമമായ
ആകാശത്തിലേക്ക്
നിനക്ക് വാതിൽ
തുറക്കുമെന്ന്,
വിവാഹം ഒരു
തടവറയാണെന്ന്,
കുട്ടികൾ നിന്റെ
കരിയറിന്
തടസ്സമാകുമെന്ന്,
നിന്നെ പൊതിഞ്ഞിരിക്കുന്ന
വസ്ത്രം
നിന്റെ സ്വപ്‌നങ്ങളിലേക്ക്
ചിറകു വിരിക്കുന്നതിന് വിലങ്ങാവുമെന്ന്,
അവർ പറഞ്ഞു.
പുരോഗമനത്തിന്റെ
പേരിൽ അവർ
പൊതിഞ്ഞു
നൽകിയതെല്ലാം
തൊണ്ട തൊടാതെ
വിഴുങ്ങിയതിനൊടുവിൽ,
സ്വാതന്ത്ര്യമെന്ന് ഓമനപ്പേരിട്ടു
വിളിച്ചതിനെയെല്ലാം
വേദമായി
കരുതിയതിനൊടുവിൽ,
അവൾക്കുമവനുമിടയിലുള്ള
അതിർത്തികൾ
മുഴുവൻ
ഭേദിച്ചതിനോടുവിൽ,
അവളും
‘ലിബറൽ’
ആയിരിക്കുന്നു.