നടന്നു തീർത്ത വഴിയിലേക്ക്
തിരിഞ്ഞൊന്ന് നോക്കി
തിരികെ വരില്ലൊരിക്കലുമീ
ജീവിതം
വേഗതയിൽ ഓടുമ്പോൾ
തിരികെവരാൻ
കൊതിച്ചുപോയി ആ കാലവും….
മുത്തശ്ശി മുത്തശ്ശന്മാർക്കൊപ്പം
ചിരിച്ചുകളിച്ച കാലമിന്ന് അകലെ…
മാവിൻ ചുവട്ടിലിരുന്നു മാമ്പഴം
രുചിച്ചതും
നിറംപിടിച്ചു കളിച്ചതും
കഥകൾ പറഞ്ഞു നമ്മെ പേടിപ്പിച്ചതും
എല്ലാമിന്ന് ഓർമ്മകൾ മാത്രമായ്
വിദ്യാലയത്തിലേക്ക് പോകും വഴി
കാണുന്ന കാഴ്ചകൾ നോക്കി നിന്ന്
ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ
കിട്ടിയത് മധുരമാർന്ന വേദനകൾ
അതും ഇന്ന് ഓർമ്മകൾ മാത്രമായ്..
കാലങ്ങൾ കടന്നു പോകുമ്പോഴും
ആ കാലങ്ങളിൽ നടന്നത്
ഇന്നും എന്നും സുന്ദര നിമിഷങ്ങൾ…
ഓർക്കുമ്പോൾ ഞാൻ അറിയാതെ
ചിരിക്കുന്നു..
തിരികെവരില്ലെന്ന് ഓർക്കുമ്പോൾ
മനതാരിൽ വേദന മാത്രം..
വേദന മാത്രം….