സാഗരം പെയ്ത സങ്കടങ്ങളായിരുന്നെല്ലാം.
കൂടെപ്പിറപ്പ് ചൊല്ലിയ
സങ്കടക്കണ്ണീർക്കണങ്ങൾ
വഹിക്ക വെയ്യാതെല്ലാം
അണപൊട്ടുകയായിരുന്നു.
മാപ്പേകണമെൻ മക്കൾ, എൻ്റെ നെഞ്ചിലെ ചൂടിൽ വിശ്വാസമർപ്പിച്ചു
പിഞ്ചോമനകളെ മാറോട്
ചേർത്തുറങ്ങിയ ,
സ്വർഗങ്ങളിൽ സ്വപ്ന രഥമേറിയ നേരം
ഞാൻ ചെയ്ത
വിധികളുടെ ഹിംസകളോരോന്നിനും.