നീറ്റ് നീറ്റലാക്കിയ കാപാലികർ
തന്നെയാണെൻ്റെ കുമ്പളങ്ങക്കു ആദരാജ്ഞലി വെച്ചവർ
അനുവാദം ചോദിക്കാതെൻ്റെ തൊടിയിലെ
മാവിലും പുളിക്കൊമ്പിലും വിറക് പുരക്കുമീതെയും
വർഷാവർഷവും പടർന്ന് പന്തലിച്ച്
കാണിക്ക നൽകുന്ന കുമ്പളവും മത്തനും
ഇലയായും കാമ്പായും കറിയെത്ര വെച്ചു.
പെരുമഴക്കാലത്ത് പരിഭവമില്ലാതെ
ചേനയും ചേമ്പും മഞ്ഞളു മിഞ്ചിയും
തെങ്ങിൻ തടങ്ങളിൽ വൈതനയും കൈപയും
എത്ര കഴിച്ചാലും പിന്നെയും കാട്ടിലൊളിച്ചു
കിടക്കുന്നു കാട്ടു ചേമ്പും ചേനയും
വാഴക്ക് കൊച്ചുങ്ങണെണ്ണം പെരുകുന്നു
വലിയവയുടെ തലയിൽ കുലയും പെരുകുന്നു
അഞ്ചാറു മാസം കടക്കാരനെന്നെ
കണ്ടാലറിയാത്ത പോലൊരു ഭാവം, പാവം.
ഞാനോ, എനിക്കെൻ്റെ തൊടി തന്ന വരദാനം
തീരാതെയെന്തിന് കടയിലേക്കോടണം ?
കാലം മാറി, കഥയിന്ന് മാറി
കാപാലികർ വന്ന് നിയമങ്ങൾ മാറ്റി
പന്നിയും ചാഴിയും വന്നെൻ്റെ തൊടിയിടം
ചുടലപ്പറമ്പാക്കി തരിശാക്കി മാറ്റി
പന്നിയെ തൊട്ടാൽ തൊട്ടവനെ തട്ടും
കേസിന് ചെന്നാൽ കാശുള്ളത് പോവും
കടക്കാരനിന്നുമെന്നോട് പരിഭവം തന്നെ
പറ്റിൽ കൊടുക്കാൻ ഞാൻ ഏറെയുണ്ടെന്നേ..
പച്ചക്കറി ഇന്നൊരു കാഴ്ച നോവായി
മീനുമിറച്ചിക്കുമിടിവെട്ട് വിലയായി
നീറ്റിനെ നീറ്റലായ് മാറ്റിയ കശ്മലർ
നെയ്തൊരീ നിയമമെൻ പശിയടക്കാതാക്കി.