ചോദ്യം: രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും പരസ്പരം വിദ്വേഷമുള്ളവരായി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ. ഭരണം കൈയാളാനുള്ള ഈ കുതന്ത്രങ്ങള്‍ വിജയം പ്രാപിക്കുമോ?
ഏതാനും വര്‍ഷത്തെ പ്രവണതകളെ അടിസ്ഥാനപ്പെടുത്തി ഒരു രാജ്യത്തിലെ സമുദായങ്ങളെ വിലയിരുത്തുന്നത് ചരിത്രപരമായ അബന്ധമാണ്. സഹസ്രാബ്ദങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ കഴിഞ്ഞവരാണ് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും. അവര്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തുപാകിയത് സാമ്രാജ്യത്വ ശക്തികളായിരുന്നു. അധികാരം കൈയ്യേറാന്‍ വേണ്ടി ഭിന്നിപ്പിച്ച് ഭരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും വലിയതോതിലുള്ള വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളുടേതാണ് ഇന്ത്യാചരിത്രമെന്ന് സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചു. മഹാത്മാഗാന്ധി ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയായി ഹിന്ദു-മുസ്‌ലിംമൈത്രി ഏറ്റെടുത്തത് ശ്രമിച്ചത് രാഷ്ട്ര തന്ത്രമെന്നതിലുപരി ബഹുസ്വരതയെ ഉള്‍ക്കൊള്ളുക എന്ന ഭാരതീയ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ്.
ഇന്ന് ഭാരതീയതയും ഹൈന്ദവതയുമെണ്ടല്ലാം സംസാരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ സ്വീകരിച്ചിരിക്കുന്ന പ്രത്യയശാസ്ത്രം സത്യം പറഞ്ഞാല്‍ സാമ്രാജ്യത്വ ശക്തികളുടേതാണ്. ലോകത്ത് വര്‍ഗീയതയും വംശീയതയും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. യൂറോപ്പ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെണ്ടല്ലാം നാം ഇത് കണ്ടുകൊണ്ടിരിക്കുന്നു. അപരവിദ്വേഷത്തിന്റെ ഈ മനശാസ്ത്രം വളര്‍ത്തുന്നത് മൗലികമായി ഫൈനാന്‍സ് ക്യാപ്പിറ്റലിസമാണ്. അടിസ്ഥാനപരമായി ഹിന്ദുക്കള്‍ മുസ്‌ലിം വിദ്വേഷം വെച്ചു പുലര്‍ത്തുന്നവരല്ല. ഭൂരിപക്ഷ സമുദായത്തിന് അരക്ഷിതാവസ്ഥയാണെന്നും ദേശരക്ഷ ആവശ്യമാണെന്നുമുള്ള പ്രചരണം നടത്തി അപരവിദ്വേഷം പ്രചരിപ്പിക്കുന്ന മനശാസ്ത്ര രീതി ഇവര്‍ അവലംബിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ താരവത്കരണ പ്രവണതയും പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പിണ്ടല്ലായ്മയും ഭരണകകക്ഷിയുടെ വിജയത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
രാജ്യം അപകടത്തിലാണ് എന്ന പ്രചരണം രാജ്യത്തിന്റെ കൂടെ നില്‍ക്കണം എന്ന ചിന്ത ജനസാമാന്യത്തില്‍ ഉടലെടുക്കാന്‍ കാരണമായി. അത്തരം പ്രചാരവേലകളുടെ വിചിത്രമായ പ്രതിഫലനമായി ഒരു മുസ്‌ലിം കുടുംബം കുട്ടിക്ക് മോദി എന്നു പേരിട്ട സംഭവത്തെ കാണാവുന്നതാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുയര്‍ന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രോശങ്ങള്‍ക്കൊക്കെ പിന്നില്‍ മുതലാളിത്ത താത്പര്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന വര്‍ഗീയ മനഃശാസ്ത്രമാണ്. ഇതിന് ശരിയായ മതത്തെയും മതമൂല്യങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അര്‍ഥമില്ല. ഈ അവസ്ഥാ വിശേഷം ഹൈന്ദവ മനസ്സുകള്‍ പൂര്‍ണമായി വര്‍ഗീയരിക്കപ്പെട്ടു എന്ന നിഗമനത്തിലേക്ക് എത്തിക്കരുത്. ഹിന്ദുസമുദായം മുഴുവന്‍ മുസ്‌ലിംകള്‍ക്കെതിരാണ് ന്യൂനപക്ഷങ്ങള്‍ക്കിവിടെ രക്ഷയില്ല എന്ന ബോധ്യത്തിലെത്തുന്നത് അപകടകരമായ വിണ്ഡിത്തമാണ്. ചില നിക്ഷിപ്ത താത്പര്യക്കാരുടെ പ്രവര്‍ത്തനം വെച്ച് ഇണ്ടല്ലാത്ത ഒരു കാര്യത്തെ സൃഷ്ടിച്ചെടുക്കുന്ന രീതിയാവും അത്.

ചോദ്യം: രാജ്യത്തെ മതേതരത്വവും ജനാധിപത്യവും അതിജീവിക്കും എന്നതിന് ചരിത്രപരമായ എന്ത് ഉറപ്പാണുള്ളത്?
വര്‍ഗീയമായ കാലുഷ്യവും സാമുദായിക ശത്രുതയുമുണ്ടാക്കിയ രാജ്യങ്ങളെണ്ടല്ലാം ഗതികെട്ട് നശിച്ചതാണ് ലോകചരിത്രം. ഇത്തരം ചിന്താഗതികള്‍ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമണ്ടല്ല രാജ്യത്തെ സാധാണക്കാരെ ഒന്നടങ്കം നശിപ്പിക്കും. എന്തു കാര്യം പറഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചാലും അത് രാജ്യത്തെ നശിപ്പിക്കും എന്നതിന് തെളിവാണ് ഇറ്റലിയും, ജര്‍മനിയും, സിറിയയും, ഇറാഖുമെണ്ടല്ലാം.മാനവ സംസ്‌കൃതിയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെട്ടിരുന്ന ഇറാഖ് നശിക്കാനുള്ള കാരണങ്ങളില്‍ വര്‍ഗീയവും വംശീയവുമായ വേര്‍തിരിവുണ്ട്. മതത്തിനകത്തെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവാണ് അവിടെ പ്രശ്‌നമായതെങ്കില്‍ മതങ്ങള്‍ തമ്മിലടിച്ചാലുണ്ടാകുന്ന നാശം അതിനേക്കാള്‍ വലുതാവുമെന്ന് യാതൊരു സംശയവുമിണ്ടല്ല. നിലനില്ക്കുന്നതും ബാക്കിയാവുന്നതും മതേതരത്വവും ജനാധിപത്യവും മാത്രമാണ്. ഈ ഒരു ബോധം ഭരണാധികാരികള്‍ക്കുണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കാം.
ചോദ്യം: പല സ്ഥലങ്ങളിലും ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ വലിയ അകലം ഉണ്ടായി എന്നത് വാസ്തവമാണ്. കേരളം മാത്രം വര്‍ഗീയതെക്കെതിരെ ഒരു തുരുത്തായി നിലകൊണ്ടു. അതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാവാം?
ഇന്ത്യാ രാജ്യത്തിലെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ, ബഹുസ്വരതയുടെ ഏറ്റവും നല്ല പാരമ്പര്യമുള്ളത് കേരളത്തിലാണ്. ഭാരതീയമായ പൈതൃകത്തിന്റെ നന്മയുടെ കണ്ണാണ് കേരളം എന്നു നമുക്ക് പറയാവുന്നതാണ്. കേരള ജനതയെ എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പത്തില്‍ സാധ്യമല്ല. ആ ഒരു രീതിയിലുള്ള അവബോധവും വിദ്യാസമ്പന്നതയുമുള്ളവരാണ് കേരളീയര്‍. ഈ ഒരു ഘടകങ്ങളൊക്കെയാവാം വര്‍ഗീയതെക്കെതിരെ നിലകൊള്ളാന്‍ കേരളത്തെ പ്രാപ്തമാക്കിയത്.

ചോദ്യം: നമ്മുടെ നാട്ടില്‍ പാരമ്പര്യമായി ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ഈടുറ്റ ഒരു ബന്ധമുണ്ട്. വര്‍ഗീയ ചിന്തകളുടെ അതിപ്രസരം അതില്‍ ഏതെങ്കിലും തരത്തില്‍ വിള്ളല്‍ വീഴ്ത്തി എന്നു കരുതുന്നുണ്ടോ?
വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്. ഇന്ന് സത്യാനന്തര യുഗം എന്നു കേളികേട്ട പച്ചക്കളവുകളുടെ കാലമാണ്. മറ്റുള്ളവരോടുള്ള വിദ്വേഷമാണ് പച്ചക്കളവുകള്‍ സൃഷ്ടിച്ചു വിടുന്നതിന്റെ അടിസ്ഥാനം. സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അസത്യങ്ങള്‍ പ്രചരിപ്പിച്ചും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയും വര്‍ഗീയ ചിന്തകളുടെ പ്രചരണത്തിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതൊക്കെക്കൊണ്ടു തന്നെ കേരളത്തിലടക്കം മുമ്പുള്ളതില്‍ നിന്നും വ്യത്യസ്തമായി വര്‍ഗീയമനസ്സ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴും ആ പഴയ സൗഹാര്‍ദത്തിന്റെ ബന്ധങ്ങള്‍ മുറിക്കപ്പെട്ടിട്ടിണ്ടല്ല. കേരളത്തിലെ ജനങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്നു എന്ന ഭൂമിശാസ്ത്രപരമായ ഒരു ഘടകം ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരസ്പരം സഹായിക്കേണ്ടവരാണവര്‍. നിത്യ ജീവിതത്തിലെ സന്തോഷവും സന്താപവുമെണ്ടല്ലാം പങ്കിടുന്നവരാണവര്‍. ആ സാമൂഹ്യ ഘടന പെട്ടന്നൊന്നും തകര്‍ക്കാന്‍ സാധ്യമണ്ടല്ല.
ചോദ്യം: ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തില്‍ നിന്ന് ഉടലെടുത്ത ഒട്ടേറെ പുരാവൃത്തങ്ങള്‍ നമുക്കുണ്ട്. താങ്കളുടെ ‘സൂഫി പറഞ്ഞ കഥ’, ‘ദൈവത്തിന്റെ പുസ്തകം’ എന്നിവ അത്തരം പുരാവൃത്തങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച സാഹിത്യ സൃഷ്ടികളാണ്. ഇത്തരം രചനകള്‍ക്ക് നിലവില്‍ വലിയ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാനിണ്ടേല്ല?
തീര്‍ച്ചയായും. ദൈവത്തിന്റെ പുസ്തകം വര്‍ഗീയതയ്‌ക്കെതിരെ ത്വാത്വികമായ അടിത്തറ പണി ചെയ്യുന്ന കൃതിയാണ് എന്നു പറയാം.. പ്രവാചകന്റെ ജീവിതം പൂര്‍ണമായും ഒരു നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. ശ്രീ കൃഷ്ണനെയും പ്രവാചകനെയും ഈ നോവലില്‍ ഏകോദര സഹോദരന്മാരായാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും ഒരുപാട് എഡിഷനുകള്‍ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാലും ഈ നോവല്‍ നിര്‍വഹിക്കേണ്ട ദൗത്യത്തിന്റെ പ്രാധാന്യം ഓര്‍ക്കുമ്പോള്‍ ഇത്രയൊന്നും പ്രചാരം ലഭിച്ചാല്‍ പോര എന്ന അഭിപ്രായം എനിക്കുണ്ട്. മതമൂല്യങ്ങളെ അപഹസിക്കുന്ന അവിശ്വാസത്തിന്റെ പുസ്തകങ്ങളാണ് ഇന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്നത്. തിന്മകള്‍ കൊട്ടിഘോഷിക്കുകയും നന്മകള്‍ കാണാതെ പോവുകയും ചെയ്യുന്നത് വിരോധാഭാസമാണത്. വര്‍ഗീയതക്കെതിരെ നൂറു പ്രസംഗങ്ങള്‍ നടത്തുന്നതിനേക്കാള്‍ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്താന്‍ സാഹിത്യകൃതികള്‍ക്ക് സാധിക്കും. അത് മതനേതൃത്വങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
ചോദ്യം: ഒരു എഴുത്തുകാരന്‍ എന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലും മതാന്തര മൈത്രിയെ പരിപോഷിപ്പിക്കാന്‍ വിലപ്പെട്ട സംഭാവനകള്‍ ചെയ്യുന്ന ഓരാളാണ് താങ്കള്‍. ഈ രംഗത്ത് നമ്മുടെ നാട്ടില്‍ വിപുലമായ ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതിണ്ടേല്ല?
മതാന്തര മൈത്രിയെ പരിപോഷിപ്പിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഏതെങ്കിലും പരിപാടിക്ക് ഇതര മതസ്ഥരെ സ്റ്റേജില്‍ വിളിച്ച് പ്രസംഗിപ്പിക്കുന്നതില്‍ മാത്രമൊതുങ്ങിക്കൂട ഇത്തരം ശ്രമങ്ങള്‍. അടിസ്ഥാനപരമായി ഒരു മനോഭാവ മാറ്റമുണ്ടാക്കലാണ് ഇവിടെ ആവശ്യം.അണ്ടല്ലാതെയുള്ള പ്രവര്‍ത്തനങ്ങളെണ്ടല്ലാം വെറും പ്രഹസനമാണ്.അതിന് കൃത്യമായ പ്ലാനിംഗോടു കൂടി ജനങ്ങളെ സമീപിക്കാന്‍ കഴിയണം. സമൂഹത്തിന്റെ നിലനില്പിനാവശ്യമായ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ മതനേതൃത്വങ്ങള്‍ അനാവശ്യമായ ചര്‍ച്ചകളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുകയും വേണം.

ചോദ്യം: ഒരുപാടു മുസ്‌ലിം സുഹൃത്തുക്കളുള്ള ആള്‍ ആണണ്ടേല്ലാ കെ.പി രാമനുണ്ണി. ഈ ജീവിത കാലത്ത് ധാരാളം അനുഭവങ്ങളും ഓര്‍മകളും കാണും. ചിലത് പങ്കു വെക്കാമോ?
എന്റെ അടുത്ത സുഹൃത്തായിരുന്നു അല്‍ുല്‍ ഖയ്യൂം. അവന്റെ വീടിനു തൊട്ടടുത്തായിരുന്നു എന്റെ വീട്. എണ്ടല്ലാ നോമ്പുകാലത്തും വൈകുന്നേരം നോമ്പു തുറക്കാന്‍ വേണ്ടി ഖയ്യൂമെന്നെ വന്നു വിളിക്കും. നോമ്പു കാലം കഴിയുമ്പോഴേക്കും സാധാരണ ഞാന്‍ തടി കൂടാറുണ്ടായിരുന്നു. സ്വാതികനായ ഒരു മുസല്‍മാനായിരുന്നു ഖയ്യൂമിന്റെ ഉപ്പ അല്‍ുണ്ടല്ല ഹാജി. എന്റെ കുട്ടിക്കാലത്തു തന്നെ അഛന്‍ മരിച്ചതിനാല്‍ അബ്ദുണ്ടല്ല ഹാജിക്ക് എന്നോട് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും ഖയ്യൂമും കൂടെ ചെസ്സ് കളിക്കാനിരുന്നു. ഖയ്യൂമിന്റെ ജേഷ്ഠന്‍ ഖയ്യൂമിന്റെ കൂടെ ടീമായി അവനെ സഹായിക്കാന്‍ തുടങ്ങി. ഇതു കണ്ട അബ്ദുണ്ടല്ല ഹാജി എനിക്കു കൂട്ടായിവന്ന് എന്നെ ജയിപ്പിച്ചിട്ട് ”രാമനുണ്ണിയെ തോല്പിക്കാന്‍ നിങ്ങളെ സമ്മതിക്കിണ്ടല്ല” എന്നു പറഞ്ഞത് ഇന്നും മനസ്സില്‍ നിന്ന് മായാത്ത ഒരു സംഭവമാണ്. അനാഥയുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞിനെ ലാളിക്കരുതെന്ന പ്രവാചകന്റെ അധ്യാപനമാണ് അബ്ദുണ്ടല്ല ഹാജിയുടെ ആ പ്രവര്‍ത്തനത്തിനു പിന്നിലെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി.
മറ്റുള്ളവരുടെ ശീലങ്ങളെയും മതവികാരങ്ങളെയും ബഹുമാനിക്കാന്‍ പണ്ടത്തെ ആളുകള്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. എന്റെ വീട്ടില്‍ പരമ്പരാഗതമായി ബീഫ് വാങ്ങാറിണ്ടല്ല. അതറിഞ്ഞു കൊണ്ടു തന്നെ ഖയ്യൂമിന്റെ വീട്ടില്‍ നിന്ന് റമദാന്‍ കാലത്ത് ഭക്ഷണം കൊണ്ടു വരുമ്പോള്‍ അതില്‍ ബീഫ് ഉണ്ടാവാറിണ്ടല്ല. എന്നാല്‍ ഞാന്‍ ഖയ്യൂമിന്റെ വീട്ടില്‍ പോയാല്‍ ബീഫ് കഴിക്കുകയും ചെയ്യും.അമ്മ ഒരിക്കലും എന്നെ അതില്‍ നിന്ന് വിലക്കിയിട്ടിണ്ടല്ല. ഒരിക്കല്‍ ഖയ്യൂമിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടു വന്ന ജോലിക്കാരിക്ക് പാത്രം മാറിപ്പോയി. അമ്മ പാത്രം തുറന്നപ്പോള്‍ അതില്‍ ബീഫും ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ പണിയെടുക്കുന്ന സ്ത്രീ അതുകണ്ട് ആകെ വെപ്രാളപ്പെട്ടു. അവര്‍ അത് കുഴിച്ചു മൂടാന്‍ വേണ്ടി അമ്മയോട് ആവശ്യപ്പെട്ടു. ”മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണം കളയാന്‍ പാടിണ്ടല്ല. ഉണ്ണി അവരുടെ വീട്ടില്‍ പോകുമ്പോള്‍ ബീഫ് കഴിക്കാറുണ്ട്. അതു കൊണ്ട് അവന്‍ കഴിച്ചോട്ടെ” എന്നാണ് അമ്മ അന്ന് മറുപടി പറഞ്ഞത്. അത്ര വലിയ ഉന്നത ചിന്താഗതിക്കാരായിരുന്നു നമ്മുടെ പഴയ തലമുറ. ഇതിനേക്കാള്‍ നണ്ടല്ല മറ്റെന്ത് ഓര്‍മകളാണ് നമുക്ക് ജീവി്തത്തില്‍ ഉണ്ടാവുക.