ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന നരനായാട്ട് ആറു മാസം പിന്നിടുന്നു. യുദ്ധമെന്ന് വിളിക്കാൻ പോലും പറ്റാത്ത രൂപത്തിൽ അധിനിവേശ രാജ്യം ഒരു ജനതക്കു മേൽ നടത്തുന്ന ക്രൂരമായ ആക്രമണം ആരംഭിച്ചിട്ട് ആറു മാസം കഴിയുന്നു.
ഒക്ടോബർ 7 ഹമാസ് ഇസ്രായേലിൽ നടത്തിയ അക്രമണത്തോട് കൂടിയാണ് മേഖല വീണ്ടും സംഘർഷഭരിതമാകുന്നത്. സ്വന്തം രാജ്യമെന്ന തങ്ങളുടെ അടിസ്ഥാന ആവശ്യത്തെ അറബ് രാജ്യങ്ങൾ ഉൾപ്പെടെ മറന്നു കളഞ്ഞ സാഹചര്യത്തിലാണ് ഹമാസ് ഇത്തരമൊരു അക്രമണത്തിനു മുതിർന്നത്.
ലോകത്തെ ഏറ്റവും മികച്ച സൈനിക ശക്തികളിൽ ഒന്ന് എന്ന് അവകാശ പെടുന്ന ഇസ്രായേലിനു ഈ ആക്രമണം വരുത്തി വെച്ച ആഘാതം വളരെ വലുതായിരുന്നു. 130പരം ഇസ്രായേൽ പൗരന്മാരെ ഹമാസ് ബന്ധികാളാക്കി മാറ്റുക കൂടി ചെയ്തതോടെ ഇസ്രായേൽ അവരുടെ ക്രൂരത ആരംഭിച്ചു. തങ്ങളുടെ മുഖ്യ സഹായിയായ അമേരിക്കയുടെ ആശീർവാദത്തോട് കൂടി അവർ പലസ്തീനിനു മേൽ ഏകപക്ഷീയമായ യുദ്ധം ആരംഭിച്ചു. ഹമാസിനെ മുചൂടും ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ചു ഗാസ്സയെന്ന വിസ്തൃതി വളരെ കുറഞ്ഞ ഭൂപ്രദേശത്തിന് മേൽ അവർ തങ്ങളുടെ ക്രൂര ഹത്യ ആരംഭിച്ചു.
ഇസ്രായേൽ ക്രൂരത ആറുമാസം പിന്നിടുമ്പോൾ ഏകദേശം മുപ്പത്തിനായിരത്തിനു മേൽ പലസ്തീനികൾ കൊല്ലപ്പെട്ടു. അതിൽ തന്നെ പതിനാലായിരം കുഞ്ഞുങ്ങളാണ്, പതിനേഴാ യിരം സ്ത്രീകളും.ലോകത്ത് ഒരു യുദ്ധത്തിലും ഇല്ലാത്തവണ്ണം ആശുപത്രികൾക്ക് നേരെ ബോബ് അക്രമണങ്ങൾ നിരന്തരം നടത്തി, സ്കൂളുകൾ തകർത്ത് കൊച്ചു കുട്ടികളെ പോലും കൊന്നൊടുക്കി മനുഷ്യത്വത്തിന്റെ കണിക പോലും കാണിക്കാതെ യുദ്ധമാണ് ഇസ്രായേൽ നടത്തിയത്. എന്നിട്ട് എന്താണ് ഇസ്രായേൽ നേടിയത്? മൂട്ടയെ പിരങ്കി വെച്ച് നേരിടുക എന്ന തന്ത്രം സ്വീകരിച്ച ഇസ്രായേൽ പക്ഷേ അവരുടെ ലക്ഷ്യം നേടാതെ ഉഴലുന്ന കാഴ്ചയാണ് ലോകം ഇപ്പോൾ കാണുന്നത്. ഇത്രമേൽ ക്രൂരമായ യുദ്ധം നടത്തിട്ടും തങ്ങളുടെ പൗരരന്മാരെ മോചിപ്പിക്കാൻ ഇത് വരെ ഇസ്രായേലിനു സാധിച്ചിട്ടില്ല. അവർ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിൽ തന്നെയാണ്.
അമേരിക്ക ഉൾപെടെയുള്ള ലോകരാജ്യങ്ങളുടെ പിന്തുണയിൽ ആക്രമണം തുടർന്ന ഇസ്രായേൽ ഇന്ന് ലോകത്തിനു മുന്നിൽ ഒറ്റപെട്ടു നില്കുന്നു. ലോകം മുഴുവൻ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനെതിരിൽ വലിയ റാലികൾ, പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ലോകത്തെ പ്രമുഖമായ എല്ലാ സർവ്വകലാശാലകളിലും പ്രതിഷേധങ്ങളുമായി വിദ്യാർത്ഥി യുവ സമൂഹം തെരുവിലിറങ്ങുന്നു. ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമ ങ്ങൾ ഇസ്രായേലീനനുകൂലമായി വാർത്തകൾ നൽകിയപ്പോൾ നവമാധ്യമങ്ങൾ ഉപയോഗിച്ച് ഇതേ ഇൻസ്റ്റഗ്രാം ജനറേഷൻ പലസ്തീൻ വിഷയം ലോകത്തിനു മുന്നിൽ സജീവമായ ചർച്ചയാക്കി നിർത്തി. ഹമാസിനെ ഇല്ലാതാക്കും എന്ന് പ്രഖ്യാപിച്ചു നടത്തിയ യുദ്ധത്തിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടെങ്കിലും ഹമാസ് ഇപ്പോഴും ബാക്കിയാണ്. അവർ തിരിച്ചടി തുടരുന്നു. അതേ സമയം ഇസ്രായേൽ ആഭ്യന്തരമായി വലിയ വെല്ലുവിളി നേരിടുന്നു, നെതന്യാഹുവിനെതിരെ രാജ്യത്തു വലിയ ജനരോഷം ഉയരുന്നു. ഇടക്കാല ക്യാബിനറ്റ് ആവട്ടെ ഏകോപനമില്ലാതെ വലയുന്നു. അവസാനമായി ഇസ്രായേൽ അവരുടെ ഒരു വിഭാഗം സൈന്യത്തെ പിൻവലിക്കുന്നു എന്നാണ് ഏറ്റവും പുതിയ വാർത്ത.
യുദ്ധം ആറു മാസം പിന്നിടുമ്പോൾ തങ്ങളുടെ സ്വതന്ത്ര രാജ്യമെന്ന ആവശ്യത്തെ ലോകത്തിനു മുന്നിൽ സജീവമായി നിർത്താനായി എന്നതാണ് പലസ്തീനിനു ലഭിക്കുന്ന മേന്മ. അതിനുമപ്പുറം സിയോനിസ്റ്റ് ലോബി വാർത്തകൾ മൂടി വെക്കാൻ ശ്രമിച്ചാലും നവമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ലോകമനസാക്ഷിയെ തങ്ങളുടെ കൂടെ നിർത്താനായി എന്നത് പലസ്തീനിനു പുതിയ ഊർജം പകരുന്നു. അപ്പോഴും നിരപരാധികൾ മരിച്ചു വീഴുമ്പോൾ കയ്യും കേട്ടി നോക്കി നിൽക്കുന്ന ഐക്യരാഷ്ട്രസഭയും അറബ് രാജ്യങ്ങളും നൽകുന്ന സന്ദേശം വിനാശകാരമാണ്.അവരോട്, തകർന്ന മസ്ജിദുകൾക്ക് മുന്നിൽ നിന്ന് നമസ്കാരം നിർവഹിച്ചും ചിരിക്കുന്ന മുഖം പുറത്തു കാണിച്ചും പലസ്തീൻ ചോദിക്കുന്നുണ്ട് മരിച്ചത് ഞങ്ങളോ അതോ നിങ്ങളെയെന്ന്!
യുദ്ധം നടക്കുന്നു എന്ന് മാത്രം ആയിരുന്നു എനിക്ക് അറിയാവുന്ന കാര്യം ഈ ലേഖനം വായിച്ചത് കൊണ്ട് എല്ലാം അറിയാൻ പറ്റി ?
ഇത് നല്ല ഒരു കാര്യം തന്നെ ?? വീഡിയോയിൽ കാണുന്ന അറിവ് മാത്രം അല്ല വേണ്ടത് എന്ന് മനസിലായി ഇത് പോലെ ഉള്ള ലേഖനങ്ങളും വായിക്കണം എന്ന് മനസിലായി ??