രാത്രി ഷിഫ്റ്റായതിനാൽ ഞാനിന്ന്
സ്റ്റെതസ്‌കോപ്പുമെടുത്തു, പതിവുപോലെ
ഇന്നലെയും ആ കർമ്മ ഭൂമിയിൽ സാന്നിധ്യം ഉറപ്പിച്ചു.
എന്റെ ജനങ്ങളെ രോഗവേളയിൽ ;
ഏറെ പരികചരിക്കാൻ ;ഞാൻ
ഏറെ കാത്തിരുന്നു
ഉറക്കച്ചവിനോട് പൊരുതി,
എന്റെ നിമിഷങ്ങളെയും, ദിവസങ്ങളെയും, ആഴ്ച മാസങ്ങളെയും , വർഷങ്ങളെയും
എന്റെ കാത്തിരുപ്പിനുമേൽ കത്തിവെക്കാൻ അനുവദിച്ചില്ല.
ഇന്നലെ അവയെല്ലാം എന്നെ നോക്കി
പരിഹസിച്ചു, നന്നായി പരിഹസിച്ചു.
വിശ്രമമില്ലാതെ തുടർന്ന ഡ്യൂട്ടിക്കിടയിൽ
ഞാൻ അല്പം വിശ്രമം ആഗ്രഹിച്ചു. മറ്റൊരിടാം ഇല്ലാഞ്ഞിട്ട്
സെമിനാർ ഹാളിലൊന്ന് തലചായ്ച്ചു.
എന്റെ ജീവൻ നഷ്ടമായി.
സെമിനാർ ഹാളിലെന്തിനു തലചായ്ച്ചു
എന്ന പ്രിൻസിപ്പാലിന്റെ ചോദ്യം എന്റെ
പ്രാണ വേദനയേക്കാൾ എന്നെ നോവിച്ചു.
സുരക്ഷിതമായി ജോലിചെയ്യാൻ
അവകാശമില്ലാത്ത ഇവിടം നിന്ന്
എനിക്ക് ശേഷമുള്ളവർ വിദേശത്തേക്ക്
പറക്കേണ്ടി വരുന്നു.
അതിന്റെ പരിണിതഫലം അനുഭവിക്കുന്ന സാധാരണ ജനങ്ങളെ
നിങ്ങളുടെ അവസ്ഥയിൽ ഖേദിക്കുന്നു.
കുറ്റത്തിൽ നിന്നും കുറ്റവാളിയെ രക്ഷിക്കാനുള്ള ന്യായങ്ങൾ നിരത്തുന്ന
രാഷ്ട്രീയ തർക്കങ്ങളെയും സാക്ഷി നിർത്തി മാപ്പ്… മാപ്പ്…
എന്ന്: കൊൽക്കത്തയിൽ നിന്നുമൊരു വനിത ഡോക്ടർ.