അതിരുകളില്ലാതെ പറക്കണം
മിഴികൾ നിറയാതെ ഓർക്കണം
മൗനമില്ലാതെ വാചാലമാവണം
ഓർമ്മകളിൽ നീന്തിത്തുടിക്കണം
മോഹനിദ്രയിൽ കിനാവ് കാണണം
മാമ്പൂ വീഴും മകരത്തെ പുൽകണം
ശലഭങ്ങളോട് സ്നേഹ ദൂത് പറയണം
പുലർക്കാല മഞ്ഞിൽ കുളിർക്കണം
മോഹങ്ങളടങ്ങാത്ത ജീവിതം ദൈവത്തിൽ സമർപ്പിക്കണം