രാത്രിയുടെ നിശായാമങ്ങളിൽ
തുറന്നിട്ട ജനൽപാളിയിലൂടെ
പൂർണ്ണ ചന്ദ്രനെ നോക്കി
അവൾ കണ്ണുനീർ തുടച്ചു
ഹൃദയമിടിപ്പിൻ്റെ
താളത്തിനൊത്തുള്ള
അവളുടെ തേങ്ങൽ
ഇരുട്ടിൻ്റെ അന്ധകാരത്തിൽ
തളം കെട്ടി
ഓടി മറയുന്ന ചിന്തകളെ
ഹൃദയ കോണിൽ
അവൾ തളച്ചിട്ടു
ചിന്തകളുടെ പിരിമുറക്കം
ഇരുട്ടിനേക്കാൾ ഭയാനകമായി
അവൾക്ക് തോന്നി
മരത്തിൽ വള്ളികൾ
പടരുന്നത് പോലെ
ശരീരത്തിൽ മനോവേദന
ചുറ്റുന്നത് പോലെ അവൾക്കനുഭവപ്പെട്ടു
ഇരുട്ടിന്റെ കറുപ്പിൽ
അവളുടെ കണ്ണുനീരിൻ്റെ
വെളുപ്പ് ചന്ദ്രൻ്റെ നിലാവ്
പോലെ തിളങ്ങി