കണ്ണീർ മഴ

229
0

അമ്മയാം ഭൂമിക്കു തിന്മ നാം ചെയ്തിടും നേരം,
ഭൂമിതൻ കണ്ണീരായി മഴപെയ്തിടും,
വയലുകൾ വിതച്ചും വിളവുകൾ കൊയ്തും നാം
തീർത്ത ജീവിതം ഓർമ്മയായിടും,
പക്ഷിമൃഗാദികളുടെ കൂടു നാം തകർക്കുമ്പോൾ,
കോപമാം പ്രകൃതി തൻ കോപം തീർക്കും,
ഇടിയായി മിന്നലായി കാറ്റായി കൊടുങ്കാറ്റായി
അത് നമ്മെ പാരിൽ നിന്നും കൊണ്ടു പോകും,
എന്നെന്നേക്കുമായി യാത്രയാകും.

മനുഷ്യൻ പ്രവർത്തിച്ച തിന്മ പ്രവർത്തനങ്ങൾക്കൊരുത്തരമെന്നപ്പോൽ
അന്ന് പർവ്വതങ്ങളിൽ ഉറവ പൊട്ടും,
അന്ന് ഭീതി പടർന്നു നാം ആർത്തു കരഞ്ഞീടും,
ജീവനുവേണ്ടി നെട്ടോട്ട മോടീടും,
അമ്മയില്ലാതെ അച്ഛനില്ലാതെ ആരാരുമില്ലാതെ നാം തനിച്ചായിടും,
പാർപ്പിടം പോലുമൊരു തരി പോലുമില്ലാതെ,
ആ മഹാദുരന്തം നമ്മെതഴുകിപോകും,
ശവംപോലുമില്ലാതെനശിച്ചുപോകും,

അന്നു നാം ഓർത്തിടും പ്രകൃതിദതൻ സൗന്ദര്യം,
പ്രയോജനമില്ലാതിലെന്നു മാത്രം,
ഓർക്കണമായിരുന്നോരു ദിനം മുമ്പേ,
മഹാ ദുരന്തം വരുന്നതിനു മുമ്പേ,
സ്നേഹിക്കണമായിരുന്നു പ്രക്രതിയെ,
ഒരു ജീവൻ പൊലിഞ്ഞു പോകുന്നതിനു മുൻമ്പേ….

Leave a Reply

Your email address will not be published. Required fields are marked *