എത്ര നന്നായി ഒരുങ്ങിയാലും ഒന്ന് കണ്ണാടിയുടെ മുന്നിൽ നിൽകാത്തവരായി ആരുമില്ല. നമ്മൾ നമ്മളെ തന്നെ മറ്റൊരാളുടെ കണ്ണിലൂടെ നോക്കികാണുകയാണ് കണ്ണാടിയിലൂടെ. നമ്മൾ നോക്കുന്നത് നമ്മുടെ പുറംമോടിയിലേക് മാത്രമാണ്. നമ്മുടെ സൗന്ദര്യം, വസ്ത്രം അങ്ങനെ അങ്ങനെ.
എന്നാൽ മറ്റുള്ളവർ കാണുന്നത് ഇവ മാത്രമല്ല.. നമ്മുടെ സ്വഭാവഗുണങ്ങളും ദോഷങ്ങളും, നമ്മുടെ പെരുമാറ്റത്തിൽ കുറ്റങ്ങളും കുറവുകളും അവർ കാണുന്നു. പലപ്പോഴും മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടു പിടിക്കാനും അത് തിരുത്താനും നമ്മൾ ശ്രമിക്കാറുണ്ട്.. എന്നാൽ നമ്മുടേതോ..?!
ഇനി കണ്ണാടിയിൽ നോക്കുമ്പോ നമ്മളൊന്ന് ചിന്തിക്കുക, എന്താണ് മറ്റുള്ളവർ എന്നിൽ കാണുന്നത്.. എന്താണ് എനിക്കുള്ള കുറവുകൾ..അതിന് നമ്മുടെ കണ്ണാടികളാവുന്നത് ഒരുപക്ഷേ നമ്മുടെ ഉറ്റ കൂട്ടുകാരാവാം.. നമ്മളെ മറ്റുള്ളവരിലൂടെ തിരുത്താൻ തയ്യാറാവണം..
നമ്മളും മറ്റുള്ളവർക്ക് ഒരു കണ്ണാടിയാവണം.. എന്തും പറയാനും, കേൾക്കാനും, സന്തോഷത്തിൽ ചിരിക്കാനും, സങ്കടത്തിൽ അശ്വസിപ്പിക്കാനും കഴിയുന്ന ഒരു കണ്ണാടി.
Your article helped me a lot, is there any more related content? Thanks!
Thank you, your article surprised me, there is such an excellent point of view. Thank you for sharing, I learned a lot.