കലുഷിത ഭൂമി

108
0

ഒരൽപ്പം സമാധാനം തേടിയുള്ള
രണ്ടന്യഗ്രഹ ജീവികളുടെ യാത്ര
ഭൂമിയിലേക്ക് ആയിരുന്നു.
പ്രഥമ ദൃഷ്ടിയിൽ ഭൂമിയോടവർക്ക്
ഭ്രമം തോന്നിയെങ്കിലും
തൊട്ടടുത്ത് കണ്ടപ്പോളവർക്ക്
പേടി തോന്നി.

ഇസ്രാഈല്യരുടെ ബോംബുകൾ
തുരുതുരാ വർഷിക്കുന്ന ഫലസ്തീനും
വെടിയച്ചകൾ നിലക്കാത്ത
ഇറാഖും
പീഡന-ബലാൽസംഗം കൊലപാതകങ്ങൾക്ക്
അറുതിയാവാത്ത ഇന്ത്യയും
ആകെക്കൂടെ താറുമാറായ ഭരണസംവിധാനങ്ങളും
അവരെ ഭീതിയിലാഴ്ത്തി.

ഈ കലുഷിത ഭൂമി
പ്രഹരങ്ങളിൽ നിന്ന്
സ്വതന്ത്രമായിട്ടാവാം അടുത്ത സന്ദർശനമെ-
ന്ന് പറഞ്ഞ് തിരിച്ചു പോകാനൊരുങ്ങിയപ്പോൾ
ഒരു ഫലസ്തീനി പറയുന്നതവർ കേട്ടു
“ഭൂമി പ്രഹരങ്ങളിൽ നിന്ന് സ്വതന്ത്രമായിട്ട്
നിങ്ങളിവിടെ സന്ദർശിക്കുകയില്ല”

Leave a Reply

Your email address will not be published. Required fields are marked *