തികച്ചും തകർന്നിടും തുടരെ തനിയെ
തിരികെ മടങ്ങീടാൻ താമസം തോന്നിടും
തകരുമ്പോഴും തളരരുതൊരിക്കലും
തകർച്ചയാണ് നിൻ തുടർച്ചയെങ്കിലും
തീവ്രമായ് തുടിക്കണം തുടരണം വീണ്ടും
തീക്ഷ്‌ണമായ് ജ്വലിക്കണം തിരിതാഴ്ന്നിടാതെ
തളിർക്കാൻ തിരിതെളിക്കാൻ നിനക്കും
തുണയ്ക്കും കാലം തിരികെ