മകനെ അന്വേഷിച്ച് അയാളെത്തിചേർന്നത് പോലീസ് സ്റ്റേഷനിലായിരുന്നു. കീറി പറിഞ്ഞ വസ്ത്രമിട്ടുകൊണ്ട് കടന്നുവന്ന അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ എസ് ഐ തൻ്റെ ഫോണിൽ ആരോടൊ ചാറ്റിങ്ങ് തുടർന്നു.
“സർ..” ദയനീയതയോടെ അയാൾ വിളിച്ചു.
“ഉം.. എന്തുവേണം ?” അപ്പോഴും അയാളുടെ മുഖത്ത് നോക്കാൻ പോലും എസ് ഐ തയ്യാറായില്ല.
“ഏന്റെ മകനെ… കാണുന്നില്ല ?” സങ്കടത്തോടെയുള്ള അയാളുടെ അവതരണം തുടർന്നു “രണ്ടുദിവസമായി..”
“അതിന്..?” പുച്ഛത്തോടെ എസ് ഐയുടെ ചോദ്യം.
“നിങ്ങളൊന്നു അന്വേഷിക്കാമോ ?…”
“എനിക്ക് ഉപകാരമുള്ള കാര്യം മാത്രമേ ഞാൻ ചെയ്യാറുള്ളു..
നിങ്ങളുടെ മകനെ അന്വേഷിച്ചിട്ട് എനിക്കെന്ത് കിട്ടാനാ ?”
തിരിച്ച് നടക്കുമ്പോൾ അയാളുടെ മനസ്സ് നിറയെ കൈകൂലികൊടുക്കാൻ പണം എവിടുന്ന് ഒപ്പിക്കുമെന്ന ചിന്തയായിരുന്നു.