കാത്തിരിപ്പിന്റെ യാത്ര

304
8

തീവണ്ടി അതിവേഗം കുതിച്ചു പായുകയാണ്‌. തീവണ്ടിയുടെയും യാത്രക്കാരുടെയും തിരക്കുകൾക്കിടയിലേക്ക് കൈയ്യിൽ ഒരു കെട്ട് പുസ്‌തകങ്ങളുമായി ഒരു വൃദ്ധൻ കടന്നു വന്നു. ഞാൻ അയാളെത്തന്നെ നോക്കിയിരുന്നു. അയാൾ ഓരോരുത്തരുടെയും മുമ്പിൽ പോയി അറിവിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയാണ്.

കുറേ പേർ പുസ്‌തകം വാങ്ങി മറിച്ചു നോക്കുന്നുണ്ട്. ചിലർ കണ്ട ഉടനെ വേണ്ടയെന്ന ഭാവത്തിൽ തലയാട്ടി നിരസിക്കുന്നു. പേജുകൾ മറിച്ച് പുസ്‌തകത്തിന്റെ ഗന്ധം ആസ്വദിച്ചെന്ന പോലെ ചിലർ തിരികെക്കൊടുക്കുന്നുണ്ട്. അപൂർവം ചിലരെങ്കിലും പുസ്‌തകം വാങ്ങുന്നത് കണ്ട് എനിക്ക് സന്തോഷമായി.
വാങ്ങുന്ന വേളയിൽ ആ മനുഷ്യന്റെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം ഞാൻ കണ്ടു. എടുത്താൽ പൊങ്ങാത്ത ഒരു ബാഗും തൂക്കി ആ മനുഷ്യൻ വരുന്നത് കണ്ടപ്പോൾ സങ്കടം തോന്നി . അങ്ങനെ എന്റെ എടുക്കലും ഈ മനുഷ്യൻ എത്തി. പുസ്തകങ്ങൾ നീട്ടി. എന്റെ അടുത്ത് രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഞാൻ യാത്രയിൽ പുസ്തകങ്ങൾ കരുതുന്നത് ഒരു പതിവാണ്. എന്നാലും ഈ മനുഷ്യന് ഒരു സഹായം എന്നോണം ഞാൻ ഒരു പുസ്തകം വാങ്ങി. ശേഷം പുസ്തകത്തിന്റെ വില ചോദിക്കുകയും 120 രൂപ എന്ന് മറുപടി പറയുകയും ചെയ്തു. പൈസ കൊടുത്തതിനു ശേഷം ഞാൻ ആ മനുഷ്യനോട് ഇക്കാക്ക് വെള്ളം വല്ലതും വേണോ എന്ന് ചോദിച്ചു. ചോദ്യം കേൾക്കേണ്ട താമസം അതെ എന്നുള്ള മറുപടി കേട്ടു. വളരെ സന്തോഷത്തോടെ എന്റെ മുഖത്തേക്ക് നോക്കുന്ന അദ്ദേഹത്തിന് ഞാൻ എന്റെ കൈയിൽ ഇരുന്ന വെള്ളത്തിന്റെ കുപ്പി നീട്ടി . വെള്ളം കുടിച്ചു ദാഹം മാറിയതിനു ശേഷം അദ്ദേഹം പറഞ്ഞു ” മോനെ താങ്ക്സ് ” ദാഹിച്ചു ഇരിക്കുക ആയിരുന്നു. എങ്ങനെ മറ്റൊരാളോട് ചോദിക്കും എന്നുള്ള പേടി കൊണ്ടാ ആരോടും ചോദിക്കാതെ നടന്നത്. ചോദിച്ചാൽ ചീത്ത പറഞ്ഞാലോ എന്ന് കരുതി. മുമ്പ് ഒരിക്കൽ ദാഹിച്ചു നിന്ന സമയത്ത് ഒരാളോട് വെള്ളം ചോദിച്ചപ്പോൾ അയാൾ എന്നോട് ദേഷ്യപെടുകയുണ്ടായി.

സാരമില്ല ഇക്ക, മനുഷ്യർ പല സ്വഭാവക്കാരല്ലേ. എന്നാൽ എല്ലാവരും ഒരുപോലെയും അല്ലട്ടോ. ശേഷം ആ ഇക്കയും മായി നല്ല ഒരു ബന്ധം ഊട്ടിയുറപ്പിച്ചു. സംസാരത്തിന്റെ ഇടയിൽ മനസ്സ് ഇടറി ഒരു കാര്യം പറഞ്ഞു. ഇത്രയും പ്രായമായിട്ടും ഞാൻ ഈ ജോലി ചെയുന്നത് എനിക്ക് സുഖമായി ജീവിക്കാൻ അല്ല. എനിക്ക് ചെറിയ ഒരു മോൻ ഉണ്ട് അവനെ നോക്കാൻ വേണ്ടി. അവന് ഭക്ഷണം നൽകാൻ വേണ്ടിയാണ് ഇത്രയും സഹിക്കുന്നത്. മക്കളുടെ ഉമ്മാക്ക് എന്താ സംഭവിച്ചത് എന്നുള്ള ചോദ്യത്തിന് മറുപടി വീണ്ടും എന്നെ സങ്കടപെടുത്തി. ഉമ്മ ആരാ എന്നോ ഉപ്പ ആരാ എന്നോ എനിക്ക് അറിയില്ല. ഒരു ദിവസം എനിക്ക് റോഡിന്റെ
ഭാഗത്ത് നിന്ന് കിട്ടിയതാ. ആരോ ഉപേക്ഷിച്ചു പോയതാ. ഇപ്പൊ വർഷങ്ങൾ ഏറെ ആയി. അവൻ എന്റെ അടുത്ത് കിട്ടീട്ട്. ആരും അനേഷിച്ചു വന്നതും ഇല്ലാ. ഇപ്പൊ അവനാണ് എന്റെ ലോകം. അവന് വേണ്ടിയാണ് ഇത്രയും കഷ്ട്ടപെടുന്നത്. എന്തായാലും ഇക്കാക്ക് നല്ലത് വരട്ടെ. ഇക്കാന്റെ കുടുബം ഒക്കെ..

ഒരു വാഹനാപകടത്തിൽ എല്ലാവരും പോയി എന്നെ ഒറ്റക്ക് ആക്കിട്ട്..

ഈ ജീവിതം കേട്ടപ്പോൾ വല്ലാത്ത സങ്കടം അലയടിച്ചു. ഇടക്ക് മോൻ കൂടെ വരും പുസ്തകം വിൽക്കാൻ. ഇപ്പൊ അവന് സ്കൂളിൽ ക്ലാസ്സിൽ പോയിരിക്കയാണ്‌.4 ക്ലാസ്സിൽ ആണ് ഇപ്പൊ പഠിക്കുന്നത്. പഠിക്കാൻ മിടുക്കനാണ്. എന്തായാലും നന്നായി വരട്ടെ എന്ന് പറഞ്ഞു ഞാൻ തിരികെ എന്റെ സീറ്റിലേക്ക് ഞാൻ വന്നിരുന്നു. അപ്പോൾ എന്നെ ചിന്തിപ്പിച്ച ഒരു കാര്യം. എങ്ങനെയാണ് ഒരു സ്ത്രീക്ക് സ്വന്തം കുട്ടിയെ ഉപേക്ഷിക്കാൻ സാധിക്കുന്നത്. കുറച്ചു ദിവസം മുമ്പ് വായിച്ച കടലാഴങ്ങൾ എന്ന പുസ്തകത്തിൽ ഒരു സ്ത്രീ പ്രസവിക്കുബോൾ എത്രത്തോളം വേദനയാണ് സഹിക്കുന്നത് എന്ന് വായിച്ചത് ഓർത്തുപോയി. പത്തു മാസം ഗർഭം ചുമന്നതും എന്നിട്ട് എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയത് എന്ന് ആലോചിച്ചു ഇങ്ങനെ ഇരിക്കുകയാണ്. മനുഷ്യർ പലതിനും വേണ്ടി പലതും ചെയുന്നതാണ് എന്ന് ആരോ പറഞ്ഞത് ഓർത്തു പോകുകയാണ്.

വീട് എത്തുന്നത് വരെ മനസ്സ് മുഴുവൻ ആ ഇക്ക പറഞ്ഞ ജീവിതവും മകനും ആയിരുന്നു. ഇനി ഒരു യാത്രയിൽ കണ്ടു മുട്ടിയാൽ മകന് വേണ്ടി ഒരു സമ്മാനം ആ ഇക്കാന്റെ കൈയിൽ കൊടുക്കണം എന്ന് മനസ്സിന് വല്ലാത്ത ആഗ്രഹം തോന്നി. പിന്നെ പല യാത്രയിലും ഞാൻ ആ മനുഷ്യനെ തിരഞ്ഞു.. എന്നാൽ എനിക്ക് കണ്ടത്താനായില്ല..ഇന്നും യാത്ര ചെയ്യുബോൾ ഞാൻ നോക്കാറുണ്ട്. ഒരിക്കൽ കണ്ടുമുട്ടും എന്നുള്ള ആഗ്രഹത്തിൽ യാത്ര തുടരുന്നു…

Leave a Reply

Your email address will not be published. Required fields are marked *

8 thoughts on “കാത്തിരിപ്പിന്റെ യാത്ര

  1. · May 12, 2024 at 3:41 pm

    മികച്ച എഴുത്ത് !

  2. കുറഞ്ഞ സമയം കൊണ്ട് കുറച്ചേറെ ചിന്തിപ്പിച്ചു താങ്കളുടെ ഈ അനുഭവം …anyway, എഴുത്ത് തുടരുക..

  3. · May 13, 2024 at 5:34 am

    നല്ല എഴുത്ത്.. വായനാസുഖം നൽകുന്നു…. മനോഹരം.. ഇനിയുമെഴുതൂ…ആശംസകൾ

  4. Very touching and amiable lines. Also thought provoking words.

  5. Very amiable and

    thought provoking lines words.