ഇനി വരുവാനിനിയാരുണ്ട്
വരുവാനുള്ളോരാളെന്നോ യാത്രാ –
മൊഴിയൊന്നും പറയാതിറങ്ങിയതല്ലേ
ഒരു നോക്കു കാണുവാൻ ഓടിയെത്തുമെന്ന്
വെറുതെ ഞാൻ മോഹിച്ചിരുന്നു
മഴയായ് നീ എന്നിൽ പെയ്തൊതൊഴിയുവാൻ
മയിലായ് ഞാൻ ആശിച്ചിരിക്കെ
വചനങ്ങളെല്ലാം വറ്റി വരളവേ
വായുവും സ്തബ്ധിച്ചു നിൽക്കെ
വിറയാാർന്ന കൈകളാൽ നിൻ
സ്നേഹസ്പർശം വെറുതെ ആശിച്ചിരുന്നു
വരുമില്ലെന്നറിഞ്ഞിട്ടും അഭ്രമാം കാലൊച്ച വെറുതെ ശ്രദ്ധിക്കുമെന്നും
വഴിയരികിൽ ഞാനിന്നും കാത്തു നിൽക്കെ
