കാരണക്കാരൻ

387
6

സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പ്രേമത്തിലേക്കെത്താൻ ഒരുപാട് സമയം വേണ്ടിവന്നിരുന്നില്ല. ഒരു ‘ക്ലിക്ക്’ കൊണ്ട് ലഭിച്ച ‘ഓൺലൈൻ ഫ്രണ്ട്’ പെണ്ണാന്നെന്നറിഞ്ഞപ്പോഴുള്ള അവന്റെ ആവേശത്തിന് അതിരില്ലായിരുന്നു. ദിവസങ്ങളോളം ഉറക്കത്തെ പോലും അർധരാത്രിയിലേക്ക് മാറ്റിവെക്കേണ്ടിവന്നു. എഴുന്നേറ്റാൽ കൈ ആദ്യം നീളുക ഫോണിലേക്കും കൺ തുറക്കുക അവളുടെ ചാറ്റിലേക്കുമായിരിക്കും. ‘ഗുഡ് മോർണിംഗ്’ൽ തുടങ്ങി അവളുടെ പതിവ് തെറ്റാതെ വരുന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തിട്ടേ അവൻ തന്റെ കിടക്ക വിട്ടെഴുന്നേൽക്കാറുള്ളൂ..

തുടരെത്തുടരെയുള്ള ഫോൺ കാളുകൾ കേട്ടാണ് അവൻ എണീറ്റത്. ഞായറാഴ്ചയുടെ ആലസ്യത്തിലും തലേന്നുരാത്രി കൂട്ടുകാരോടൊത്ത് ബീച്ചിൽ പോയതിനാലും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ അവൻ മടിച്ചു. ചുരുണ്ടുകൂടിയ പുതപ്പെടുത്ത് വീണ്ടും നിവർത്തി തിരിഞ്ഞു കിടക്കാനൊരുങ്ങിയപ്പോഴേക്കും അടുത്ത ഫോൺകാൾ വന്നു. സ്വമേധയാ അവൻ തന്റെ ഫോൺ ചെവിയോടടുപ്പിച്ചു. മറുതലക്കലെ ആർത്തലച്ചുള്ള കരച്ചിലിനിടയിൽ അവന്റെ ചെവിയിലെത്തിയത് “എനിക്ക് മതിയായി” എന്ന അവളുടെ വാക്ക് മാത്രമാണ്. അപ്പോഴാണ് അവളുടെ വക നൂറ്റിരണ്ട്‍ മെസ്സേജുകൾ തന്റെ ഫോണിൽ വന്നുകിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. മുഴുവനും വായിച്ചാലുണ്ടാകുന്ന മടുപ്പ് കാരണം അവസാനത്തെ മെസ്സേജിലൂടെ അവനൊന്നു കണ്ണോടിച്ചു. ഇനിയവളെ സാന്ത്വനിപ്പിക്കാൻ തന്നെക്കൊണ്ടാവില്ലെന്ന് മനസ്സിലായതോടെ തിരിച്ചു വിളിക്കാനോ മെസ്സേജ് അയക്കാനോ അവൻ തുനിഞ്ഞില്ല.

വരാന്തയിലിരുന്ന് വൈകുന്നേരത്തെ ചായ കുടിക്കുമ്പോഴാണ് ചെറിയൊരു പോലീസ് സംഘം വീട്ടിലേക്ക് കയറിവന്നത്. “അവളുടെ മരണത്തിന് കാരണക്കാരൻ നീ അല്ലേടാ” എന്ന് ചോദിച്ച് കിട്ടിയ അടിയായിരുന്നു അവരുടെ ആദ്യ സമ്മാനം. ഒന്നും മനസ്സിലാകാത്ത അവനെയും കയറ്റി ആ ജീപ്പ് പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു.

‘നേരിട്ട് പോലും കണ്ടിട്ടില്ലാത്ത അവളുടെ’ ആത്മഹത്യക്ക് ഉത്തരവാദി താനെങ്ങനെയായി എന്ന ചോദ്യത്തിന് ഉത്തരമായി ജയിലറക്കുളിൽ നിന്നും അവന് കണ്ടെത്താനായത് ‘മറുപടി കൊടുക്കാത്തതിനാലുള്ള പരിഭവം’ എന്നു മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

6 thoughts on “കാരണക്കാരൻ

  1. · January 17, 2025 at 9:55 am

    ☺️☺️

  2. Seen story