ഹൃദയത്തിൽ സൂക്ഷിച്ച കവിതയാണ്
കാണാതെ പോയതും കാവ്യങ്ങളും
തപ്പിതിരഞ്ഞു ഞാൻ വാക്കുകളെ
ആഴിയിൽ ഏറെയാഴങ്ങളും
ബന്ധങ്ങൾ ബന്ധനമെന്നതിനാലെ
ശൗര്യംനിറച്ചൊരു കാവ്യമാണ്
കണ്ടതും കേട്ടതും കാപട്യമാണതിൽ
ശൂന്യതയുള്ള നേരുകളും
ആപത്തിൽകാപത്ത് കാത്തിടുവാൻ
പഴമർ പറഞ്ഞതിൽ പതിരില്ലെന്നും
തേങ്ങലിൽ തണലായി തലോടലില്ല
അതിൽ അനാഥമാം വാക്കുകളേറെയാണ്
ഉള്ളറിയുന്നൊരു
നോവിനാൽ
മൗനത്തിൽ തീർത്തൊരു കവിതയാണ്
സൂക്ഷിച്ചുവെച്ചൊരേടുകളാ
കാണാതെ പോയത് കാവ്യങ്ങളും