നീ എത്ര അകലെയാണ്
എൻ വേദന നീ അറിയുന്നോ
കാണാൻ കഴിയില്ലെങ്കിലും
നിന്നെ ഞാൻ അറിയുന്നു
നീ ഉള്ള ദിനമത്രയും ആനന്ദപുളകിതനായിരുന്നു
കാണാൻ കൊതിച്ച നേരം
ഓർമ്മയിൽ തെളിഞ്ഞിരുന്നു
നീ തന്ന നിമിഷം
ഇന്ന് ഞാൻ ഓർത്തു പോയി
പുഷ്പം വിടരുന്ന ഭംഗിപോലെ
നിന്റെ മുഖം വിടരുന്നു
കണ്ട നിമിഷങ്ങൾ
എത്രയോ അകലയായി..
ഇന്ന് എത്രയോ വിദൂരമായി..
പ്രണയസ്നേഹം മാത്രം
മനസ്സിൽ ബാക്കിയായി..
ഞാൻ ഒറ്റയായി…