ജീവിതയോട്ടം

252

ബാല്യത്തിലോടി കളിച്ചു ഞാൻ
ആനന്തപുളകിതനായ്
ആദ്യം അമ്മക്കും പിന്നെ
പന്തിനും പിറകെയായ്.

അമ്മതൻ ചാരത്ത്
ഓട്ടം നിലച്ചപ്പോൾ വിസിലടിയിൽ
തീർന്നെന്റെ കളിയോട്ടവും.

പിന്നെയും ഓടേണ്ടി
വന്നു, വിയർപ്പിന്റെ
രുചിയുമായ്.

ഇന്ന് ഞാൻ ഇടറിയാൽ
പട്ടിണിയാകും ആശ്രിതർ,
പഴിചാരാൻ മനുഷ്യരും

ഒടുവിൽ ദിശമാറി
ഓടിതളർന്ന്
ഗതിക്കെട്ട നേരത്ത്
കിടപ്പറയിൽ ശ്വാസം
നിലക്കാൻ
വിധിക്കപെട്ടവൻ
ഞാൻ.