ജീവിതാനന്ദങ്ങൾ നമ്മളെ നയിക്കുന്നു
ജീവസുറ്റ ദിനങ്ങളായ് തോന്നുന്നു
ജീവനായ് കരുതിടും പ്രിയമെല്ലാം
ജീവനറ്റ് കിടക്കുമീ ഭൂമിയിൽ
ജീവിതം വരച്ചിടും നാളുകൾ
ജീവവായു നിലച്ചിടും ദേഹിയിൽ
ജീവിക്കാനായ് കൊതിച്ച മനുഷ്യരും
ജീവച്ഛവമായ് കിടന്നിടും നാളതിൽ
ജീവിയായ് മാറിടുന്നതൊന്നുമേ
ജീവനല്ലാതെയായിടാൻ പോകവേ
ജീവിച്ചതില്ല ധന്യമായെന്ന വിലാപവും
ജീവിച്ചിരിക്കെയീ നിമിഷമിൽ തോന്നണം
ജീവിതാന്ത്യം വരെ മോഹങ്ങൾ വിടർന്നിടും
ജീവിതം മെല്ലെ എരിഞ്ഞൊടുങ്ങിടും
