കേരളീയ മനസ്സുകളെ പിടിച്ചുലച്ച ഒരു സംഭവമായിരുന്നു കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടന്ന കൺവെൻഷൻ സെന്ററിലെ സ്ഫോടനം.
മൂന്നു ബോംബ് സ്ഫോടനങ്ങളിൽ എട്ട് പേരാണ് മരിച്ചത് .ധരാളം പേർക്ക് പരിക്കേറ്റു. ഏകദേശം 2000- ത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്നാണ് വിവരം.
സ്ഫോടനം നടന്നു എന്ന് കേട്ടസമയം മുതൽ ഇതിനു പിറകിൽ മുസ്‌ലിം സംഘമാണ് എന്ന് പറഞ്ഞു മുഖ്യധാരാ മാധ്യമങ്ങളും സോഷ്യൽ മീഡിയ പേജുകളും ആളുകളുടെ മനസ്സിൽ വെറുപ്പിന്റെ ഒരു ഇടം സ്യഷ്ടിച്ചു.
സാധാരണ ആളുകളിൽ വല്ലാത്ത ഒരു വെമ്പൽ ആയിരുന്നു അത് നൽകിയ ആശങ്ക . കേരളം എത്രമാത്രം വർഗീയമായി ചിന്തിക്കാൻ തുടങ്ങിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ ഈ ഒരു കാര്യം തന്നെ ധാരാളം .
ഏതൊരു പ്രശ്നത്തിന് പിന്നിലും ഒരു മുസ്ലിം പേര് കണ്ടെത്താനുള്ള വർഗീയ ശക്തികളുടെയും വർഗീയത പരത്തുന്ന മാധ്യമങ്ങളുടെയും വെമ്പൽ. മതേതര മനസ്സുള്ളവർ ഇതിനെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ അപകടമാണ്.

മാധ്യമങ്ങൾ ഇങ്ങനെ പ്രചരിപ്പിച്ചപ്പോൾ സന്മനസ്സുള്ള ആളുകളുടെ പ്രാർത്ഥന ഇത് ഒരു മുസ്ലീം നാമധാരി ആവരുതെ എന്നായിരുന്നു. ഈ പ്രചരണങ്ങൾക്കിടയിൽ സത്യാവസ്ഥയും കൊണ്ട് മാർട്ടിൻ എന്ന വ്യക്തി സോഷ്യൽ മീഡിയ ലൈവിൽ വന്നു: “ഞാൻ ആണ് ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദി “.
അതുവരെ ഒരു മതത്തെ ക്രൂശിച്ചുകൊണ്ടിരുന്ന ആളുകൾ മറുകണ്ടം ചാടുന്ന രീതി പിന്നീട് നമ്മൾ കണ്ടതാണ്.
മുസ്ലിം അല്ലാത്ത ഒരാൾ സ്വയം കുറ്റം ഏറ്റെടുക്കുമ്പോൾ മിനുറ്റുകൾ കൊണ്ട് തീവ്രവാദവും ഭീകരവാദവും മാനസിക അസ്വസ്ഥതയിലേക്ക് വഴിമാറുന്ന കാഴ്ച.
ഒരു നിലക്കും മുസ്ലിങ്ങളെ പ്രതിചേർക്കാൻ പറ്റാതെ വരുമ്പോൾ പ്രതിക്ക് മുസ്ലിങ്ങളുമായുള്ള ബന്ധം അന്വേഷിക്കണം എന്ന് പച്ചയായി വർഗീയത പറയുന്നവർ.
ഇങ്ങനെ ഒരു വാർത്ത പരന്നപ്പോൾ നടൻ ഷെയ്ൻ നിഗം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ” വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങളാണ് …
1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.
2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.
3. സുരക്ഷാ മാനദണ്ഡത്തിൻ്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.
4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ, നഴ്‌സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ “…
ഈ വാക്കുകൾ ജന മനസ്സിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത് . ഒരു തെറ്റ് സമൂഹത്തിൽ നടന്നപ്പോൾ അതിനെ വിമർശിക്കാതെ വിമർശിച്ചു എന്ന് നമ്മൾ പറയാറില്ലേ അത് പോലെ നല്ല ഒരു വാക്കുകൾ ആയിരുന്നു ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.
മതങ്ങൾ തമ്മിൽ, വ്യക്തികൾ തമ്മിൽ വർണ്ണത്തിന്റെ പേരിൽ അക്രമങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ലോകമായിയിരിക്കുകയാണ് ഇന്നത്തെ ജനസമൂഹം. സോഷ്യൽ മീഡിയ മനുഷ്യരെ മനുഷ്യനല്ലാതാകുന്ന മനുഷ്യന്റെ മനസ്സിൽ വിഷം നിറച്ചുകൊടുക്കാൻ പറ്റിയ ബോംബുകൾ ആയികൊണ്ടിരിക്കുന്നത് ഈ ഒരു സ്ഫോടനത്തിലൂടെ കൂടുതൽ വ്യക്തമായതാണ്.
ഇവിടെയെല്ലാം ഇസ്‌ലാം ആക്ഷേപം വലിയ തോതിൽ വളരുന്നതിൽ അത്ഭുതപ്പെടാനില്ല. ഇസ്ലാമിനെ എതിർക്കുക, ആക്ഷേപം ഉന്നയിക്കുക, പ്രതിക്കൂട്ടിൽ നിർത്തുക എന്നത് ഇസ്ലാമിന്റെ തുടക്കം മുതൽ ഉണ്ടായ കാര്യങ്ങളാണ്.
ഇസ്ലാം മതത്തെ ആരെങ്കിലും മോശമായി ചിത്രീകരിക്കുകയാണെകിൽ അവരോട് എങ്ങനെ പെരുമാറേണ്ടത് എങ്ങനെയെന്നു പോലും വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്.
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു (ഫുസ്സിലത്ത്: 34).
ഇത് പഠിക്കുകയും മനസിലാക്കുകയും ചെയുന്ന ഒരാൾക്ക് മറ്റൊരാൾ ഏതൊക്കെ രീതിയിൽ ഇസ്ലാം മതത്തെ മോശമായി കാണിച്ചാലും നമ്മൾ പ്രതികരീക്കേണ്ടത് എങ്ങനെ എന്ന് വ്യക്തമാകും. ഇത്തരം സന്ദർഭങ്ങളിൽ വികാരത്തിന് അടിമപ്പെടാതെ വിവേക പൂർവ്വം കാര്യങ്ങളെ സമീപികുകയും പ്രതികരണങ്ങൾ പക്വമാവുകയും ചെയ്യുക എന്നതാണ്.
തെരുവിലും സോഷ്യൽ മീഡിയയിലും പ്രതികരിക്കുമ്പോൾ വർഗീയശക്തികൾക്ക് അവരുടെ ഭാഷയിൽ അല്ല നമ്മൾ മറുപടി നൽകേണ്ടത്. ഖുർആൻ പറഞ്ഞത് പോലെ ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക.
ഒരു വിശ്വാസി ഇത്തരം കാര്യങ്ങളെ സമീപിക്കുമ്പോൾ എങ്ങനെ ആവണം എന്ന് നബി ( സ ) നമുക്ക് പഠിപ്പിച്ചു തരുന്നത് ഇങ്ങനെ :- നബി (സ ) പറയുന്നു
അല്ലാഹുവിന് ഇഷ്ടമുള്ള രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്.അത് ഏതൊക്കെ എന്ന് നബി പറഞ്ഞു കൊടുത്തത് വിവേകം, അവധാനത എന്നിവയാണത്.
വിവേകം
ഭാവിയെക്കുറിച്ച് ചിന്തയോടും കരുതലോടും ജാഗ്രതയോടും കൂടി പ്രവർത്തിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, ജോണിന്റെ പക്കൽ രണ്ട് നൂറ് ഡോളർ ഉണ്ടായിരുന്നെങ്കിൽ, അത് ഒരു ബാങ്കിൽ ഇടാൻ തീരുമാനിക്കുകയാണെങ്കിൽ, ഭാവിയിൽ കൂടുതൽ പണമുണ്ടാകുമെന്നതിനാൽ അയാൾ വിവേകത്തോടെ പ്രവർത്തിക്കുന്നു.
അവധാനത
ഒരു വാർത്ത കേൾക്കാനിടവന്നാൽ കേട്ട മാത്രയിൽ അതിന്റെ വസ്തുതകളെയോ, സ്രോതസ്സുകളെക്കുറിച്ചോ ഒന്നും ആലോചിക്കാതെ ഏറ്റു പറയുന്നതും പ്രചരിപ്പിക്കുന്നതും പാടില്ലാത്തതാണ്. കേട്ട വാർത്തയുടെ അടിസ്ഥാനത്തിൽ ധൃതിപ്പെട്ട നിലപാടുകൾ എടുക്കുന്നതും ശരിയല്ല. അവധാനപൂർവം അത് കൈകാര്യം ചെയ്യുകയാണ് വിശ്വാസികൾക്ക് കാരണീയമായിട്ടുള്ളത്. അവധാനത കാണിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി (49:6).
നബി(സ്വ) അരുളി, നിശ്ചയമായും ഏതൊരുകാര്യത്തിൽ അവധാനത നഷ്ടപ്പെട്ടാൽ അത് അതിനെ വികൃതമാക്കാതിരിക്കുകയുമില്ല (മുസ്ലിം). അലസമായി കാര്യങ്ങൾ നിർവഹിക്കുക എന്നോ, ആവേശപൂർവം സത്കർമങ്ങളിൽ മുഴുകുന്നതിനെ വിലക്കുക എന്നതോ അല്ല അവധാനത, ശാന്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യതയും സൂക്ഷ്മതയും കാണിച്ച് കർമങ്ങളെ കുറ്റമറ്റതാക്കാൻ സഹായകമാവുന്ന സദ്ഗുണമെന്ന നിലക്ക് വിശ്വാസികൾ ശീലിക്കേണ്ട ഒന്നാണത്.
നബി(സ്വ) അരുളി: ‘ശാന്തത ആർക്കെങ്കിലും നിഷേധിക്കപ്പെട്ടാൽ സർവ നന്മയും അവന്ന് നിഷേധിക്കപ്പെട്ടു (മുസ്‌ലിം )
ഒരു വിശ്വാസി എങ്ങനെയാണ് ഏതൊരു കാര്യവും അഭിമുഖീകരിക്കേണ്ടത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.