വെളുത്തവാവിന്റെ മട്ടിൽ
ആശങ്കയുടെ നിഴൽ പരന്നു.
ഇരുളിന്റെയാഴത്തിൽ
കുഞ്ഞിലകൾ ഇളങ്കാറ്റിനെ
കൈപ്പിടിയിലൊതുക്കി.
ചിലകൾ മതിയാക്കി
പറവകൾ കൂട്ടിലൊളിച്ചു.
രക്തചൊരിച്ചലിന്റെ ഗന്ധം
വായുവിൽ തങ്ങിനിൽക്കുന്നു.
ഹൃദയമിടിപ്പിന്റെ താളം
അന്തരീക്ഷം ശൂന്യമാക്കുന്നു.
തൊട്ടിക്കുള്ളിലെ കുഞ്ഞിക്കാലുകളെ
മാറിടത്തിലേക്ക് അടുപ്പിച്ചു.
ഇരുട്ടിന്റെ മറയത്ത് നിന്ന്
പെയ്യുന്ന മിസൈലുകളെ നോക്കി…