കണ്ണുകൾ ചിമ്മാതെ കണ്ടൊരാ സ്വപ്നമാ
നിലയ്ക്കാതെ കാതുകൾ കേട്ടു മതിച്ചത്..
കണ്ണീരിലലിയാത്ത നോവുകളാണാ, ഹൃദയ-
ത്തിലുണങ്ങാത്ത രക്തക്കറകൾ..
എന്തിനു ഭീതി, എവിടേക്കി ധൃതി..!?
ഹൃദയത്തുടിപ്പമർന്നീടും നേരമതേതോ?!
ഇന്നലയ്ക്കു നേരെ വിരൽ ചൂണ്ടിയാൽ തീരാത്ത-
കുറ്റങ്ങൾ മാത്രം കെട്ടിപ്പടുത്തീടും..!
പരിഹസിച്ചോളൂ ആവോളം ആട്ടെ..
നാളെ തൻ കോടതി എത്തും വരെ ആട്ടെ..
മതിമറന്നാടുന്ന ഈ നിന്ദ്യ കൂട്ടരിൽ
ആടാതിരുന്നാലോ വൈബില്ല താനും..!
ഈമാനിൻ വലയങ്ങൾ തട്ടിത്തെറിപ്പിച്ചി-
ട്ടെന്തിനെങ്ങോട്ടീ പ്രയാണം വെറുതെ..!?
പല നാട്ടിൽ പല വീട്ടിൽ,
ഉയിരകന്നൊരുപാട് പേരുണ്ടെന്നറിഞ്ഞു ..!
അതിലാരെന്നോ ഏതെന്നോ അറിയാത്ത
വിധമത്രെ, പലരേം കണ്ടു കിട്ടിയതത്രേ..!!
ബോംബുകൾ- തോരാത്ത മഴ പോലെയായീ..!
എത്രയോ ക്രൂരക്കൊലകളുമായീ..!
നാളെയാം റബ്ബിന്റെ നീതി കൊണ്ടല്ലാതെ,
ആർക്കു നികത്താമീ കഷ്ട-നഷ്ടങ്ങൾ..!?
അന്യായമായ് അവരേറ്റ കൊലകളോ..
പട്ടിണിക്കിട്ടാലും ചുട്ടു കരീച്ചാലും…!!
ഈമാനു കൊണ്ടവർ മന്ദഹസീച്ചീടെ…
റബ്ബിലായ് ഉറച്ചൊരാ ഖൽബുകൊണ്ടല്ലാതെ,
ആർക്കീ ദുനിയാവിൽ അതിജീവനം..!!?
ഖൈറിനായ് കാക്കുമ്പോൾ
വൈബിനായ് വെടിയേണ്ട
ലൈഫല്ലിതെന്നോർത്തീടേണം..
ഉയരങ്ങളടുക്കുമ്പോൾ ഉണങ്ങാതെ
കാത്തോണം.. ഉറപ്പോടെയുണ്ടേൽ
ഉറപ്പാണ് സ്വർഗം…
എന്തിനു ഭീതി…
നമുക്കില്ലേ, നാഥന്റെ നീതി…
ഗംഭീര വരികള്‍ ….
സുന്ദരം….ഹൃദ്യം
Thanks for sharing. I read many of your blog posts, cool, your blog is very good.